Israel Envoy Shreds UN Charter After Palestine Membership Vote
യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; പകര്‍പ്പ് കീറി ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ എക്‌സ്

യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ

പ്രമേയത്തെ യുഎന്‍ ചാര്‍ട്ടറിന്റെ 'വ്യക്തമായ ലംഘനം' എന്ന് വിളിച്ച ഇസ്രയേല്‍ പ്രതിനിധി എര്‍ദാന്‍ കഴിഞ്ഞ മാസം സെക്യൂരിറ്റി കൗണ്‍സിലില്‍ യുഎസ് വീറ്റോ അട്ടിമറിച്ചതായി പറഞ്ഞു
Published on

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പൊതുസഭയില്‍ യുഎന്‍ ചാര്‍ട്ടറിന്റെ പകര്‍പ്പ് കീറി ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ഉടമ്പടിയായ ചാര്‍ട്ടറിന്റെ പകര്‍പ്പ് മിനിയേച്ചര്‍ ഷ്രെഡര്‍ ഉപയോഗിച്ച് കീറുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭയില്‍ നിരീക്ഷക പദവിയുള്ള പലസ്തീന് പൂര്‍ണ അംഗത്വം നല്‍കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുള്‍പ്പെടെ 143 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രമേയം പാസായപ്പോള്‍ 25 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.

പ്രമേയത്തെ യുഎന്‍ ചാര്‍ട്ടറിന്റെ 'വ്യക്തമായ ലംഘനം' എന്ന് വിളിച്ച ഇസ്രയേല്‍ പ്രതിനിധി എര്‍ദാന്‍ കഴിഞ്ഞ മാസം സെക്യൂരിറ്റി കൗണ്‍സിലില്‍ യുഎസ് വീറ്റോ അട്ടിമറിച്ചതായി പറഞ്ഞു. യുഎന്‍ ചാര്‍ട്ടര്‍ കീറിമുറിക്കുന്നതിനിടയില്‍ ജനറല്‍ അസംബ്ലി അംഗങ്ങള്‍ക്കായി താന്‍ കണ്ണാടി ഉയര്‍ത്തി പിടിക്കുകയാണെന്ന് എര്‍ദാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Israel Envoy Shreds UN Charter After Palestine Membership Vote
ഭൂമിയില്‍ ശക്തിയേറിയ സൗരക്കാറ്റ് വീശി; മൊബൈല്‍ സിഗ്നലുകള്‍ തടസ്സപ്പെട്ടേക്കാം, ഇരുട്ടിലേക്കും നയിക്കാം

യു എന്‍ സംവിധാനത്തിന്റെ ഉദ്ദേശ്യങ്ങള്‍, ഭരണ ഘടന, മൊത്തത്തിലുള്ള ചട്ടക്കൂട് എന്നിവ സ്ഥാപിക്കുന്ന രേഖയോടുള്ള ജനറല്‍ അസംബ്ലിയുടെ അവഗണനയെ എടുത്ത്കാട്ടാനാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും എര്‍ദാന്‍ പറഞ്ഞു. 'നിങ്ങള്‍ യുഎന്‍ ചാര്‍ട്ടര്‍ നിങ്ങളുടെ സ്വന്തം കൈകൊണ്ട് കീറുകയാണ്.. ലജ്ജിക്കുന്നു.' പോഡിയത്തിലെ ഷ്രെഡറില്‍ ചാര്‍ട്ടര്‍ സ്ഥാപിക്കുന്നതിനിടയില്‍ എര്‍ദാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com