ഗാസയില്‍ അഭയാര്‍ഥി ക്യാംപായ സ്‌കൂളിന് നേരെ ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്
ഹമാസിന്റെ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഹമാസിന്റെ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്.എപി ഫയല്‍
Updated on
1 min read

ടെല്‍ അവീവ്: ഗാസ നഗരത്തിലെ ഷെയ്ഖ് റദ്‌വാന്‍ ഭാഗത്ത് അഭയാര്‍ഥികളെ താമസിപ്പിച്ചിരുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്.

ഹമാസിന്റെ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്.
'നോമിനി ആ​യ​തി​ൽ അഭിമാനം'; സ്ഥാനാർഥിത്വം സ്ഥിരീകരിച്ച് കമല ഹാരിസ്

റഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ രണ്ട് ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാന്‍ഡര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുല്‍ക്രം പട്ടണത്തില്‍ ഹമാസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ നടന്ന വ്യോമാക്രമണത്തിലാണ് പ്രാദേശിക കമാന്‍ഡര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തില്‍ 4 ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. നിലവിലത്തെ ആക്രമണം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കില്‍ മരണം 590 കടന്നു.

ടെഹ്‌റാനില്‍ വച്ച് ഹനിയ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലാണെന്നും തക്ക സമയത്ത് തിരിച്ചടി നല്‍കുമെന്നും ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

14 people killed and 20 injured in an airstrike by the Myanmar military
Ukraine drone attack in Gelendzhik beach resort resulted in the deaths of seven people
Pakistan Clash
Todays Top 5 News
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com