ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്‌റി മോള ലോകസുന്ദരി

സ്പെയിന്റെ എലിസബത്ത് റെയ്നസ് ഫസ്റ്റ് റണ്ണറപ്പും മലേഷ്യയുടെ താനുസിയ ചെട്ടി സെക്കന്‍ഡ് റണ്ണറപ്പുമായും തെരഞ്ഞെടുക്കപ്പെട്ടു
 Joheirry Mola
ജോഹെയ്റി മോള എക്‌സ്
Edited By:
Updated on
1 min read

ഹാനോയ് : 2026ലെ ലോകസുന്ദരിപ്പട്ടം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജോഹെയ്റി മോള ഡൊമിംഗ്യൂസ് നേടി. വിയറ്റ്‌നാമില്‍ നടന്ന 73-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ സ്പെയിന്റെ എലിസബത്ത് റെയ്നസ് ഫസ്റ്റ് റണ്ണറപ്പും മലേഷ്യയുടെ താനുസിയ ചെട്ടി സെക്കന്‍ഡ് റണ്ണറപ്പുമായും തെരഞ്ഞെടുക്കപ്പെട്ടു.

 Joheirry Mola
ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ലോകസുന്ദരിപ്പടം നേടിയ ജോഹെയ്റി മോളയെ മുന്‍ മിസ് വേള്‍ഡ് തായ്ലാന്‍ഡിന്റെ ഒപാല്‍ സുചാത ചുവാങ്ശ്രീ കിരീടമണിയിച്ചു. അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമാണ് ജോഹെയ്റി. വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തകയും കമ്യൂണിക്കേറ്ററുമാണ് ഇരുപത്തിയാറുകാരിയായ ജോഹെയ്റി മോള. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദധാരിയാണ്.

പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കുന്ന 'വോയ്‌സസ് ഓഫ് ടുമാറോ' എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ജോഹെയ്റി. സാഹിത്യം, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ജോഹെയ്റി, മാധ്യമപ്രവര്‍ത്തകയായും തിളങ്ങിയിട്ടുണ്ട്. യൂണിവിഷന്‍ ന്യൂയോര്‍ക്കിന്റെ പ്രാദേശിക വാര്‍ത്താവിഭാഗത്തില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയവരെ കൂടാതെ, എറിത്രിയയുടെ സ്നിറ്റ് ഹബ്തേബ്, വിയറ്റ്നാമിന്റെ ലെ ങ്ഗുയെന്‍ ബാഓ ങ്ഗോക്, ദക്ഷിണാഫ്രിക്കയുടെ റൊമാന്‍ഡ ഹോംബിര്‍ എന്നിവരായിരുന്നു ടോപ് 6 ഫൈനലിലെത്തിയ മറ്റ് മത്സരാര്‍ഥികള്‍. ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പൊർവാളിന് അവസാന ഇരുപതിൽ ഇടംനേടാനായിരുന്നില്ല. നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ മലയാളി കെസിയ ലിസ് മെജോ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കും.

 Joheirry Mola
'ഞങ്ങളെന്താ അടിമകളാണോ?'; ടാറ്റ കെമിക്കല്‍സിനോട് രാജ്യം വിടണമെന്ന് ഉത്തരവിട്ട് കെനിയന്‍ പ്രസിഡന്റ്
 Joheirry Mola
അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു; ചെന്നിത്തലയ്ക്കും മാറ്റം
 Joheirry Mola
കലക്ടറേറ്റിലെ മുസ്ലീം പള്ളി അനധികൃതം; പുലര്‍ച്ചെ 5മണിക്ക് പൊളിച്ചുനീക്കി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്
Summary

Joheirry Mola of the Dominican Republic is Miss World 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com