ബനാറസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി, രാജ്യത്തെ നയിക്കുന്ന ആദ്യ വനിത; സുശീല കാര്‍കി നേപ്പാള്‍ പ്രധാനമന്ത്രി

നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയ വനിത കൂടിയാണ് സുശീല കാർകി
Nepal's President Ramchandra Paudel administers the oath of office to Sushila Karki as Prime Minister during a ceremony at the President's residence
നേപ്പാൾ പ്രധാനമന്ത്രിയായി സുശീല കാർകി സത്യപ്രതിജ്ഞ ചെയ്യുന്നു (justice sushila karki)pti
Updated on
1 min read

കാഠ്മണ്ഡു: നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് താത്കലിക വിരാമം. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി (73) നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നയിക്കാന്‍ ഒരു വനിത വന്നു എന്നതാണ് അവരുടെ പുതിയ സ്ഥാന ലബ്ധിയുടെ സവിശേഷത.

നേപ്പാള്‍ പ്രസിഡന്റിന്റെ ഓഫീസായ ശീതള്‍ നിവാസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാമചന്ദ്ര പൗഡല്‍ കാര്‍കിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നേപ്പാള്‍ പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടിരുന്നു. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ 'ജെന്‍സി' പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സ്ഥാനാരോഹണം.

ഇന്ത്യയുമായി ബന്ധമുള്ള ആളാണ് കാര്‍കി. അവര്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ബനാറസില്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു കാര്‍കി.

Nepal's President Ramchandra Paudel administers the oath of office to Sushila Karki as Prime Minister during a ceremony at the President's residence
ചാർലി കിർക്കിനെ വെടിവച്ച് കൊന്ന അക്രമിയെ പിടികൂടിയെന്ന് ട്രംപ്

രാഷ്ട്രീയ രംഗത്തുള്ളവര്‍ തത്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭത്തെ തുടര്‍ന്നാണ് ശര്‍മ്മ ഒലിയുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രാജിവച്ചത്.

നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയ ഏക വനിതയാണ് സുശീല കാര്‍കി. നേപ്പാളില്‍ ഇതുവരെ സ്ത്രീ പ്രധാനമന്ത്രി പദവിയില്‍ എത്തിയിട്ടില്ല. അതിനാല്‍ ചീഫ് ജസ്റ്റിസായ ഏക വനിത തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരണമെന്നാണ് പ്രതിഷേധക്കാര്‍ നിലപാടെടുത്തതത്.

നേപ്പാള്‍ പ്രസിഡന്റായി മുന്‍പ് ബിദ്യ ദേവി ഭണ്ഡാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് കെപി ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സുശീല കാര്‍കിയുടെ പേര് ഉയര്‍ന്നുവന്നത്.

Nepal's President Ramchandra Paudel administers the oath of office to Sushila Karki as Prime Minister during a ceremony at the President's residence
വാഷിങ്‌ മെഷീനെ ചൊല്ലിത്തര്‍ക്കം, യുഎസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു, ആക്രമണം ഭാര്യയുടെയും മകന്റെയും മുന്നില്‍
Summary

justice sushila karki is an alumna of Banaras Hindu University. She was selected after consultations with key figures.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com