ചാള്‍സ്  രാജാവ്
ചാള്‍സ് രാജാവ്ഫോട്ടോ: ട്വിറ്റർ

ചാള്‍സ് രാജാവിന് കാന്‍സര്‍, ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സ തേടി കഴിഞ്ഞ മാസം മൂന്ന് ദിവസം 75 കാരനായ ചാള്‍സ് രാജാവ് ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു
Published on

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സ തേടി കഴിഞ്ഞ മാസം മൂന്ന് ദിവസം 75 കാരനായ ചാള്‍സ് രാജാവ് ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ രോഗം ശ്രദ്ധയില്‍പ്പെട്ടതെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

'തന്റെ ചികിത്സയെക്കുറിച്ച് പൂര്‍ണ്ണമായി പോസിറ്റീവായി തുടരുന്ന അദ്ദേഹം, എത്രയും വേഗം പൊതുവേദിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. ഊഹാപോഹങ്ങള്‍ തടയുന്നതിനാണ് രോഗനിര്‍ണയം പങ്കിടാന്‍ അദ്ദേഹം തീരുമാനിച്ചത്'- ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.

 ചാള്‍സ്  രാജാവ്
ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട നിലയില്‍; 33കാരന്‍ അറസ്റ്റില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com