കൂറ്റന്‍ പെരുമ്പാമ്പിന്റെ തലയില്‍ കടിച്ചുപിടിച്ച് രാജവെമ്പാല, ഒടുവില്‍ - വീഡിയോ 

ഏറ്റവും അപകടകാരിയായ പാമ്പായാണ് രാജവെമ്പാലയെ കാണുന്നത്
പെരുമ്പാമ്പിനെ കടിച്ചുപിടിച്ചിരിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം
പെരുമ്പാമ്പിനെ കടിച്ചുപിടിച്ചിരിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം
Updated on: 
1 min read

ഏറ്റവും അപകടകാരിയായ പാമ്പായാണ് രാജവെമ്പാലയെ കാണുന്നത്. മറ്റു പാമ്പുകളെ ഇരയാക്കാറുണ്ടെങ്കിലും പെരുമ്പാമ്പുകളെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നത് അപൂര്‍വമാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

കൂറ്റന്‍ പെരുമ്പാമ്പിന്റെ തലയില്‍ കടിച്ചു പിടിച്ചിരിക്കുന്ന രാജവെമ്പാലയുടെയും അതിനെ വരിഞ്ഞുമുറുക്കുന്ന പെരുമ്പാമ്പിന്റെയും ദൃശ്യമാണിത്. തലയില്‍ കടിച്ചുപിടിച്ചിരിക്കുന്ന രാജവെമ്പാലയുടെ ശരീരത്തില്‍ പെരുമ്പാമ്പും വരിഞ്ഞു മുറുക്കി. 

ഇത്തരം പോരാട്ടങ്ങളില്‍ രണ്ട് ജീവികളും അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. രാജവെമ്പാലയുടെ വിഷമേറ്റ് പെരുമ്പാമ്പും പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നതോടെ ശ്വാസം കിട്ടാതെ പിടഞ്ഞ് രാജവെമ്പാലയ്ക്കും ജീവന്‍ നഷ്ടപ്പെടാനാണ് സാധ്യത. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് അപൂര്‍വ ദൃശ്യം പങ്കുവച്ചത്. റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ആക്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER