ഒറ്റ ക്ലിക്കിൽ നഷ്ടമായത് 63000 രൂപ, തട്ടിപ്പ് കൂടുന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് കുവൈത്ത് സർക്കാർ

ഓൺലൈനിലൂടെ വൻ ഓഫറിൽ ഒരു ഉത്പന്നം നൽകാമെന്ന പ​ര​സ്യം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കണ്ട ജ​ഹ്റ സ്വദേശി തട്ടിപ്പുകാരുമായി ബന്ധപെട്ടു. തുടർന്ന് അവർ അയച്ച പേ​യ്മെ​ന്റ് ലി​ങ്കി​ൽ ക്ലി​ക്ക് ചെയ്തു. പ​ക്ഷേ ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ആദ്യം ലഭിച്ചത്. ​
MOBILE PHONE
Kuwait's Ministry of Interior has issued a warning as online fraud FILE
Updated on
1 min read

കു​വൈ​ത്ത് സി​റ്റി: ഓൺലൈൻ വഴിയുള്ള തട്ടിപ്പ് രാജ്യത്ത് വർധിച്ചതോടെ മുന്നറിയിപ്പുമായി
കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഓൺലൈനുകളിൽ സാധനങ്ങൾ വൻ വിലക്കുറവിൽ നൽകാമെന്ന വ്യാജേന തട്ടിപ്പുകാർ ചില ലിങ്കുകൾ അയക്കും. അവയിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലും തട്ടിപ്പുകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

MOBILE PHONE
കു​വൈ​ത്തിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് നടത്തുന്ന സംഘത്തെ പിടികൂടി

ഓൺലൈനിലൂടെ വൻ ഓഫറിൽ ഒരു ഉത്പന്നം നൽകാമെന്ന പ​ര​സ്യം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കണ്ട ജ​ഹ്റ സ്വദേശി തട്ടിപ്പുകാരുമായി ബന്ധപെട്ടു. തുടർന്ന് അവർ അയച്ച പേ​യ്മെ​ന്റ് ലി​ങ്കി​ൽ ക്ലി​ക്ക് ചെയ്തു. പ​ക്ഷേ ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ആദ്യം ലഭിച്ചത്. ​തൊട്ട് പിന്നാലെ രണ്ട് വ്യ​ത്യ​സ്ത ഇ​ട​പാ​ടു​ക​ളി​ലാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 226.5 കു​വൈ​ത്ത് ദിനാ​ർ പി​ൻ​വ​ലി​ച്ച​താ​യുള്ള സന്ദേശമെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസിലായത്.

സം​ഭ​വ​ത്തി​ൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂടെ ഇത്തരത്തിൽ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യു​ള്ള ത​ട്ടി​പ്പ് രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​ണ്. തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒ ടി പി നൽകാതെ തന്നെ പണം പിൻവലിക്കാനുള്ള അനുമതി ആണ് നൽകുന്നത്. തട്ടിപ്പുകാർക്ക് പിന്നീട് നമ്മുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഒ ടി ​പി നമ്പർ ആവശ്യമില്ല. അത് കൊണ്ട് പണം പിൻവലിച്ച ശേഷം മാത്രമേ തട്ടിപ്പ് നടന്ന വിവരം മനസിലാകുകയുള്ളൂ.

MOBILE PHONE
മമ്മൂട്ടിക്ക് കിട്ടിയ ഗോൾഡൻ വിസ നിങ്ങൾക്ക് വേണോ ? അതും കുറഞ്ഞ ചെലവിൽ, വഴിയുണ്ട്

ആഭ്യന്തര മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​രി​ലും തട്ടിപ്പുകൾ നടക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മ​ന്ത്രാ​ലയം അറിയിച്ചു. അനൗദ്യോഗിക നമ്പർ വഴിയോ മറ്റു മാർഗ്ഗത്തിലൂടെയോ മ​ന്ത്രാ​ല​യം ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ൽ വരുന്ന ലി​ങ്കു​ക​ളി​ൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടമാകും. സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ൾ ക്ലിക്ക് ചെയ്യുന്നത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ഉ​പ​യോ​ഗി​ക്കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

Summary

Kuwait's Ministry of Interior has issued a warning as online fraud has increased in the country.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com