മമ്മൂട്ടിക്ക് കിട്ടിയ ഗോൾഡൻ വിസ നിങ്ങൾക്ക് വേണോ ? അതും കുറഞ്ഞ ചെലവിൽ, വഴിയുണ്ട്

ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ യു.​എ.​ഇ​യി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം എന്നാണ് നിയമം. എ​ന്നാ​ൽ, പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷ തു​ട​ങ്ങാ​നും പ്രീ ​അ​പ്രൂ​വ​ൽ നടപടികൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും ഇ​ന്ത്യ​യി​ൽ ​നിന്ന് ​ ത​ന്നെ സാ​ധി​ക്കും.
UAE Golden Visa
UAE Golden Visa advisory services rolled out in India chat gpt/ai
Updated on
1 min read

ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ ലഭിച്ച ആ ഗോൾഡൻ വിസ നിങ്ങൾക്കും ഇനി സ്വന്തമാക്കാം. അതിനുള്ള അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ ഇന്ത്യയിൽ നിന്നും ​ത​ന്നെ ആ​രം​ഭി​ക്കാ​നും കഴിയും. വിഎ​ഫ്​എ​സ്​ ഗ്ലോ​ബ​ലും റ​യാ​ദ്​ ഗ്രൂ​പ്പും ചേർന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇതിനായി സൗ​ക​ര്യം ഒരുക്കിയിട്ടുണ്ട്. യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ൾ​ക്ക്​ അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ ലളിതമാക്കാനും നി​ർ​ദേ​ശ​ങ്ങ​ൾ നൽകാനുമായി ആണ് ​ ഇത്തരം ഒരു സം​വി​ധാ​നം ആരംഭിച്ചത്.

UAE Golden Visa
നടി ഭാവനയ്ക്ക് ​ഗോൾഡൻ വിസ; വിഡിയോ

ഗോൾഡൻ വിസ നേടണമെങ്കിൽ 20 ലക്ഷം ദിർഹം (ഏകദേശം 4.66 കോടി) മൂല്യമുള്ള നിക്ഷേപങ്ങൾ യു എ ഇയിൽ നടത്തണമെന്നായിരുന്നു ചട്ടം. ഈ നിയമത്തിൽ ഇളവ് വരുത്തിയതോടെ ഇന്ത്യൻ പൗരന്മാർക്ക് 23.3 ലക്ഷം രൂപയുടെ ഒറ്റത്തവണ ഫീസ് അടച്ച് ഗോൾഡൻ വിസ നേടാൻ കഴിയും. ഐടി, ഹെൽത്ത് കെയർ, അക്കാദമിക് രംഗങ്ങളിലെ മിഡിൽ ക്ലാസ് പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇത്.

UAE Golden Visa
മികവുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും 16,500 ഗോള്‍ഡന്‍ വിസകള്‍; പ്രഖ്യാപനവുമായി യുഎഇ

ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ യുഎഇ​യി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം എന്നാണ് നിയമം. എ​ന്നാ​ൽ, പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷ തു​ട​ങ്ങാ​നും പ്രീ ​അ​പ്രൂ​വ​ൽ നടപടികൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും ഇ​ന്ത്യ​യി​ൽ ​നിന്ന് ​ ത​ന്നെ സാ​ധി​ക്കും. അ​ന്തി​മ അ​നു​മ​തി​ക്ക്​ മാത്രം അ​പേ​ക്ഷ​ക​ൻ യു.​എ.​ഇ​യി​ൽ എത്തിയാൽ മതിയാകും. ചെ​​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, പു​ണെ,​ഡ​ൽ​ഹി, മും​ബൈ, അഹമ്മദാബാദ് തുടങ്ങിയ ന​ഗ​ര​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്. ഓ​ൺ​ലൈ​ൻ വ​ഴി​യും ഫോ​ൺ മു​ഖേ​ന​യും ഗോ​ൾ​ഡ​ൻ വി​സ​ക്ക്​ അ​പേ​ക്ഷിക്കാൻ സാധിക്കും.

UAE Golden Visa
45 കാരന്റെ മൂന്നാം വിവാഹം 6 വയസുകാരിയുമായി, 9 വയസ് വരെ കാത്തിരിക്കാന്‍ താലിബാന്‍

പ്രൊ​ഫൈ​ൽ, പാസ്പോർട്ട് കോപ്പി , വിദ്യാഭാസ ​യോ​ഗ്യ​ത, ആറ് മാ​സ​ത്തെ ബാ​ങ്ക്​ സ്റ്റേ​റ്റ്​​മെ​ന്‍റ്, അ​ഡ്ര​സ്​ പ്രൂ​ഫ്, പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ​യാ​ണ്​ അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ. ഈ സേ​വ​നം സം​ബ​ന്ധി​ച്ച്​ അ​റി​യാ​ൻ +91-22-62018483 എ​ന്ന ഹെ​ൽ​പ്​​ലൈ​ൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Immigration advisory services for the UAE Golden Visa are now accessible in India through a new initiative launched by VFS Education, Trade & Migration (VFS ETM) Services, a business unit of the VFS Global group, in partnership with global immigration consultancy Rayad Group.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com