

അബുദാബി: വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വേകാന്‍ ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാമില്‍ ഗുണഭോക്താക്കളുടെ എണ്ണം 16,456 ആയി വര്‍ധിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, എഡ്യൂക്കേഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, പ്രാദേശിക, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിന്നുള്ള മികച്ച സര്‍വകലാശാല ബിരുദധാരികള്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ റെസിഡന്‍സിയുള്ള വിഭാഗമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഈ വിഭാഗത്തില്‍ ആകെ 10,710 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തിനകത്തെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള മികച്ച ബിരുദധാരികളുടെ വിഭാഗമാണ് തൊട്ടുപിന്നില്‍. ഈ വിഭാഗത്തില്‍ ആകെ 5,246 ബിരുദധാരികള്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
337 വിദ്യാഭ്യാസ സ്‌പെഷ്യലിസ്റ്റുകള്‍, വിദേശ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 147 ബിരുദധാരികള്‍. വിദ്യാഭ്യാസ മേഖലയിലെ 16 പണ്ഡിതന്മാര്‍ എന്നിവരും ഗോള്‍ഡന്‍ വിസയുടെ ഗുണഭോക്തക്കളാണ്. ഫെബ്രുവരി 28 ന് നടക്കുന്ന എമിറാത്തി എഡ്യൂക്കേഷന്‍ ഡേയോടനുബന്ധിച്ച് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മേഖലയിലെയും അംഗീകൃത ആഗോള സര്‍വകലാശാലകളിലെയും മികച്ച വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ റെസിഡന്‍സി നല്‍കുന്നത് യുഎഇയിലെ വിദ്യാഭ്യാസ തന്ത്രത്തെയും ദേശീയ സമ്പദ്വ്യവസ്ഥയെയും പിന്തുണയ്ക്കുന്നതിനായി അതോറിറ്റി നടപ്പിലാക്കുന്ന നൂതന സംരംഭങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎഇയില്‍ മികവും സ്ഥിരതയും കൈവരിക്കുന്നതിന് ഈ സംരംഭം പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates