

ന്യൂഡല്‍ഹി: അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം അടുത്തമാസം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ന്യൂ ജേഴ്‌സിയിലെ ടൈം സ്‌ക്വയറിന്റെ തെക്ക് 90 കിലോമീറ്റര്‍ അകലെയാണ് ബിഎപിഎസ് സ്വാമിനാരായണ്‍ അക്ഷര്‍ധാം ഉയരുന്നത്. ഒക്ടോബര്‍ എട്ടിനാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
183 ഏക്കറില്‍ പരന്ന് കിടക്കുന്ന ക്ഷേത്രം 12 വര്‍ഷം കൊണ്ടാണ് നിര്‍മ്മിച്ചത്. അമേരിക്കയിലെ 12,500 സന്നദ്ധ പ്രവര്‍ത്തകരാണ് ക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയായത്.
കംബോഡിയയിലെ അങ്കോര്‍ വാട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, ലോകത്തെ രണ്ടാമത്തെ വലിയ ക്ഷേത്രമായി അമേരിക്കയിലെ ബിഎപിഎസ് സ്വാമിനാരായണ്‍ അക്ഷര്‍ധാം മാറും. ഡല്‍ഹിയിലെ അക്ഷര്‍ധാം നൂറ് ഏക്കറിലാണ് പരന്ന് കിടക്കുന്നത്.
പ്രാചീന ഇന്ത്യന്‍ വാസ്തുവിദ്യ അനുസരിച്ചായിരുന്നു രൂപകല്‍പ്പന. ഇന്ത്യന്‍ സംഗീതോപകരണങ്ങളും നൃത്തരൂപങ്ങളും പതിനായിരത്തിലധികം പ്രതിമകളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്. മുഖ്യ ക്ഷേത്രത്തിന് പുറമേ 12 ചെറിയ ക്ഷേത്രങ്ങളും അടങ്ങുന്നതാണ് ക്ഷേത്ര സമുച്ചയം.പരമ്പരാഗത ശില്‍പ്പ വാസ്തുവിദ്യയുടെ ഏറ്റവും വലിയ ദീര്‍ഘവൃത്താകൃതിയിലുള്ള താഴികക്കുടവും ഇവിടെയുണ്ട്.
ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ്, പിങ്ക് മണല്‍ക്കല്ല്, മാര്‍ബിള്‍ എന്നിവയുള്‍പ്പെടെ ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ലാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഇന്ത്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ചൈന എന്നിവയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അവ എത്തിച്ചത്. ലോകമെമ്പാടുമുള്ള 300ലധികം ജലാശയങ്ങളില്‍ നിന്നുള്ള ജലമാണ് ക്ഷേത്രത്തില്‍, 'ബ്രഹ്മകുണ്ഡ്' എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത ശൈലിയിലുള്ള പടിക്കിണറിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates