കുടുംബത്തര്‍ക്കം, ലഷ്‌കര്‍ ഭീകരനെ ബന്ധുക്കള്‍ കുത്തിയും വെടിവച്ചും കൊന്നു

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത മുരിദ്‌കെയിലെ മര്‍കസിനടുത്തുള്ള നശിപ്പിക്കപ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപത്താണ് സംഭവം
Lashkar Terrorist Bilal Arif Sarafi killed by Family In Pakistan
Lashkar Terrorist Bilal Arif Sarafi killed by Family In Pakistan
Updated on
1 min read

ലാഹോര്‍: പാകിസ്ഥാനില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ കുടംബാംഗങ്ങള്‍ കൊലപ്പെടുത്തി. ലഷ്‌കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡറായ ബിലാല്‍ ആരിഫ് സറഫിയാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത മുരിദ്‌കെയിലെ മര്‍കസിനടുത്തുള്ള നശിപ്പിക്കപ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപത്താണ് സംഭവം. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Lashkar Terrorist Bilal Arif Sarafi killed by Family In Pakistan
'ഹോര്‍മൂസ് തുറന്നു കിടക്കുകയാണ്, ശത്രുക്കള്‍ക്ക് ഒഴികെ'; ട്രംപിന് ഇറാന്റെ മറുപടി

കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥീരീകരണമില്ല. ശനിയാഴ്ച ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു സംഭവം. ലഷ്‌കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡറായ ബിലാല്‍ ആരിഫ് സറഫിയെ കുടുംബാംഗങ്ങള്‍ കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ബിലാല്‍ ആരിഫ് സറഫി മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

തീവ്രവാദ വിഭാഗത്തിന്റെ മുരിദ്‌കെ സെന്ററിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ചുമതലക്കാരനാണ് ബിലാല്‍ ആരിഫ് സറഫി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ ഇന്ത്യയുടെ വാണ്ടഡ് പട്ടിയിലില്ലാത്തയാളാണ്.

Summary

Lashkar Terrorist Bilal Arif Sarafi killed by Family In Pakistan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com