ചോർന്ന നയതന്ത്ര രേഖ പാകിസ്താനിൽ വൻ വിവാദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പതനത്തിൽ യുഎസ് പങ്ക് വെളിപ്പെടുത്തി 'സൈഫർ'

യുഎസിലെ പാകിസ്ഥാന്‍ അംബാസഡര്‍ അസദ് മജീദ് ഖാനും യുഎസ് നയതന്ത്രജ്ഞന്‍ ഡൊണാള്‍ഡ് ലൂവും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഈ രേഖയിലുള്ളത്.
Imran Khan
ഇമ്രാന്‍ ഖാന്‍ഫയൽ
Updated on
2 min read

വാഷിംഗ്ടണ്‍: തന്നെ പ്രധാനമന്ത്രി പദവിയിൽ നിന്ന് നീക്കിയതിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാദങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള നയതന്ത്ര രേഖകൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വർഷം 2022 മാർച്ചിൽ വാഷിംഗ്ടണിൽ വെച്ച് അന്നത്തെ യുഎസിലെ പാകിസ്താൻ അംബാസഡർ ആസാദ് മജീദ് ഖാനും അമേരിക്കൻ നയതന്ത്രജ്ഞൻ ഡൊണാൾഡ് ലൂവും തമ്മിൽ നടന്ന ഔദ്യോഗിക ചർച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. പാകിസ്താൻ സൈന്യത്തിനുള്ളിലെ വിശ്വസ്തരായ സ്രോതസ്സുകളിൽ നിന്നാണ് ഈ അതീവ രഹസ്യ നയതന്ത്ര കേബിൾ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചത്. പാകിസ്താൻ രാഷ്ട്രീയത്തെയും ഇമ്രാൻ ഖാന്റെ ജയിൽവാസത്തെയും വലിയ രീതിയിൽ സ്വാധീനിച്ച ഒന്നാണ് ഈ 'സൈഫർ' വിവാദം.

Imran Khan
യുഎഇ ആണവ നിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം; വന്‍ തീപിടിത്തം, ആളപായമില്ല

റഷ്യൻ സന്ദർശനവും അമേരിക്കയുടെ അപ്രീതിയും

റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച കൃത്യം അതേദിവസം തന്നെ ഇമ്രാൻ ഖാൻ മോസ്കോ സന്ദർശിച്ചതും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതുമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. പുറത്തുവന്ന രേഖകൾ പ്രകാരം, ഇമ്രാൻ ഖാന്റെ ഈ വിദേശനയ നിലപാടിൽ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. യുഎസ് പ്രതിനിധി ഡൊണാൾഡ് ലൂ പാക് അംബാസഡറോട് ഈ വിഷയം വളരെ ഗൗരവത്തോടെയാണ് ഉന്നയിച്ചത്. ഇമ്രാൻ ഖാൻ തുടരുന്ന ഈ സ്വതന്ത്ര വിദേശനയ നിലപാട് പാകിസ്താനെ പൂർണ്ണമായും ഒറ്റപ്പെടുത്തുമെന്നും, യൂറോപ്പും അമേരിക്കയും പാകിസ്താനിൽ നിന്ന് അകലാൻ ഇത് കാരണമാകുമെന്നും ഡൊണാൾഡ് ലൂ മുന്നറിയിപ്പ് നൽകിയതായി രേഖകളിൽ വ്യക്തമാക്കുന്നു.

പാകിസ്താനെ കാത്തിരിക്കുന്ന വലിയ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഇമ്രാൻ ഖാനെ ഭരണത്തിൽ നിന്ന് മാറ്റുക മാത്രമാണ് പോംവഴിയെന്ന ധ്വനിയാണ് അമേരിക്കൻ ഉദ്യോഗസ്ഥൻ മുന്നോട്ട് വെച്ചത്. ഇമ്രാൻ ഖാനെതിരെ പാക് പാർലമെന്റിൽ അവിശ്വാസ പ്രമേയം വരാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ച നടന്നത് എന്നതും ശ്രദ്ധേയമാണ്. ഇമ്രാൻ ഖാൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുകയാണെങ്കിൽ പാകിസ്താനോട് വഷിംഗ്ടൺ എല്ലാം ക്ഷമിക്കുമെന്നും, അല്ലാത്തപക്ഷം വരുംദിവസങ്ങളിൽ പാകിസ്താന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഡൊണാൾഡ് ലൂ വ്യക്തമാക്കിയതായി ചോർന്ന കേബിൾ റിപ്പോർട്ടിൽ പറയുന്നു.

യുഎസിലെ പാകിസ്ഥാന്‍ അംബാസഡര്‍ അസദ് മജീദ് ഖാനും യുഎസ് നയതന്ത്രജ്ഞന്‍ ഡൊണാള്‍ഡ് ലൂവും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഈ രേഖയിലുള്ളത്. 2022 മാര്‍ച്ചിലാണ് ഇത് പുറത്ത് വന്നത്. ഈ സംഭാഷണമാണ് ഇമ്രാന്‍ ഖാന്റെ പുറത്താക്കലിലേക്കും തുടര്‍ന്നുള്ള തടവുശിക്ഷയിലേക്കും നയിച്ചതെന്നാണ് ആരോപണം. കേബിള്‍ ഐ- 0678 എന്ന് അടയാളപ്പെടുത്തിയ രേഖ പുറത്തുവിട്ടത്‌ യുഎസ് ആസ്ഥാനമായുള്ള അന്വേഷണാത്മക മാധ്യമമായ ആണ്. ഡ്രോപ് സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം, റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ 2022 മാര്‍ച്ച് 7-ന് നടന്ന കൂടിക്കാഴ്ചയില്‍ ജോ ബൈഡന്‍ ഭരണകൂടത്തിന് കീഴിലുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇസ്ലാമാബാദിനെ പ്രോത്സാഹിപ്പിച്ചു എന്നാണ്.

Imran Khan
'കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത'; ട്രംപിന്റെ പോസ്റ്റിനു പിറകെ യുദ്ധ ഭീതി; നീക്കം ഇറാനുമായുള്ള യുദ്ധത്തിലേക്കോ?

അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ സൈന്യത്തിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ ഇമ്രാന്‍ ഖാന്‍ അനുവാദം നല്‍കാതിരുന്നതിലും വാഷിംങ്ടണിന് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇമ്രാന്‍ ഖാന്റെ പുറത്താക്കല്‍

തന്റെ സ്വതന്ത്ര വിദേശനയവും റഷ്യക്കും ചൈനയ്ക്കുമെതിരെ അമേരിക്കയുമായി അമേരിക്കയുമായി ചേര്‍ന്ന് പോകാന്‍ വിസമ്മതിച്ചതുമാണ് തന്നെ പുറത്താക്കാന്‍ കാരണമായതെന്നും, ഇതിനായി പാകിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് അമേരിക്ക ഗൂഢാലോചന നടത്തിയെന്നുമാണ് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. 2022 ഏപ്രിലിലെ ഒരു പ്രസ്താവനയില്‍ ഖാന്‍ പറഞ്ഞത്, അമേരിക്കയ്ക്ക് 'വ്യക്തിപരമായി ഞാന്‍ ഇല്ലാതാകണം... എങ്കില്‍ എല്ലാം ക്ഷമിക്കപ്പെടും' എന്നാണ്.

ഭീകരതയ്ക്കെതിരായ യുഎസ് യുദ്ധത്തെ താന്‍ നിരന്തരം വിമര്‍ശിച്ചതും, നിലവില്‍ താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള യുഎസിന്റെ സൈനിക നീക്കങ്ങള്‍ക്കായി പാകിസ്ഥാനെ ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതുമാണ് വാഷിംഗ്ടണിനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ഈ ആരോപണങ്ങള്‍ വാഷിംഗ്ടണ്‍ ഉടനടി നിഷേധിച്ചു. അന്നത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്, ഈ ആരോപണങ്ങളില്‍ 'യാതൊരു സത്യവുമില്ല' എന്ന് വ്യക്തമാക്കി.

'ഡ്രോപ്പ് സൈറ്റ്' റിപ്പോര്‍ട്ട് അനുസരിച്ച്, 2022 മാര്‍ച്ച് 7-നാണ് അസദ് മജീദ് ഖാന്‍ ഡൊണാള്‍ഡ് ലൂവുമായി കൂടിക്കാഴ്ച നടത്തിയത്. ചോര്‍ന്ന സംഭാഷണത്തില്‍, ഒരു അവിശ്വാസ പ്രമേയത്തിലൂടെ ഖാനെ ഭരണത്തില്‍ നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍ യുഎസ് അമേരിക്കയോട് ക്ഷണിക്കുമെന്നും പരാതികളെല്ലാം മാറ്റിവെക്കാമെന്നും ലൂ പാകിസഥാന്‍ അംബാസഡറോട് പറയുന്നുണ്ട്. യൂറോപ്പില്‍ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നും ഇമ്രാന്‍ ഖാന്‍ ഒറ്റപ്പെടുമെന്ന് താന്‍ കരുതുന്നതായും ലൂ കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടന്ന അവിശ്വാസ പ്രമേയത്തിലൂടെ 2022 ഏപ്രില്‍ 9-നാണ് 73-കാരനായ ഇമ്രാന്‍ ഖാന്‍ പുറത്താക്കപ്പെട്ടത്. ഒരു വര്‍ഷത്തിനുശേഷം, അഴിമതി, കോടതിലക്ഷ്യം, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെയും ഭാര്യ ബുഷ്‌റ ബീബിയെയും ശിക്ഷിക്കുകയും അവര്‍ ജയിലിലാവുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കുകയും ചെയ്തു.

Summary

Leaked 'Cypher' Spotlights US Role In Pakistan Ex-PM Imran Khan's Ouster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com