അമ്മ സിംഹ‌ത്തെ വെട്ടിച്ച് കുഞ്ഞിനെ തട്ടിയെടുത്തു, പുള്ളിപ്പുലി മരത്തിന്റെ മുകളിലേക്ക്; നൊമ്പരം - വീഡിയോ 

ടാൻസാനിയയിലെ റുവാഹ ദേശീയപാർക്കിലാണ് സംഭവം 
മരത്തിന്റെ മുകളില്‍ സിംഹക്കുട്ടിയെ ഭക്ഷിക്കുന്ന പുള്ളിപ്പുലി
മരത്തിന്റെ മുകളില്‍ സിംഹക്കുട്ടിയെ ഭക്ഷിക്കുന്ന പുള്ളിപ്പുലി
Updated on
1 min read

കാട്ടിലെ അത്ഭുത കാഴ്ചകൾ കാണാൻ സഞ്ചാരികൾ ഒഴുകി എത്താറുണ്ട്. പലപ്പോഴും കാഴ്ചകൾ സമ്മാനിക്കുന്നത്  സന്തോഷം മാത്രമായിരിക്കില്ല.ഇരപിടിയൻമാരായ മൃഗങ്ങളുടെ വേട്ട കണ്ടുനിൽക്കുന്നവരെ കണ്ണീരിലാഴ്ത്താറുണ്ട് പലപ്പോഴും. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ടാൻസാനിയയിലെ റുവാഹ ദേശീയപാർക്കിലാണ് സംഭവം.  കാനഡ സ്വദേശിയായ സ്കോട്ട് ഹൈമനാണ് ദൃശ്യം പകർത്തിയത്. സഫാരിക്കിടയിൽ അവിചാരിതമായാണ് സ്കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്. ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാൻ തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടർന്ന സംഘം അത് പെട്ടെന്നു നിന്നപ്പോൾ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായിൽ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു.

സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ തലയിൽ കടിച്ചു കൊന്ന ശേഷം അതിനെ ഭക്ഷിക്കാൻ തുടങ്ങി. ശേഷം മരത്തിൽ നിന്നിറങ്ങി കാടിനുള്ളിലേക്ക് മടങ്ങുകയും ചെയ്തു. സഫാരി വാഹനത്തിനരിലൂടെ അമ്മയ്ക്കൊപ്പം നടന്ന സിംഹക്കുട്ടികളിൽ ഒന്നിനെയാണ് പുള്ളിപ്പുലി തട്ടിയെടുത്ത് ഭക്ഷണമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com