വളര്‍ത്തു നായകളെ ലക്ഷ്യമാക്കി വീട്ടില്‍ കയറി കരടി; വെറും കൈ കൊണ്ട് ഏറ്റുമുട്ടി ഉടമ- വീഡിയോ

ഫ്‌ലോറിഡയിലാണ് സംഭവം നടന്നത്
വളര്‍ത്തുനായകളെ രക്ഷിക്കാന്‍ കരടിയുമായി ഏറ്റുമുട്ടുന്ന ദൃശ്യം
വളര്‍ത്തുനായകളെ രക്ഷിക്കാന്‍ കരടിയുമായി ഏറ്റുമുട്ടുന്ന ദൃശ്യം
Updated on
1 min read

നുഷ്യരേക്കാള്‍ അധികം വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുന്ന നിരവധി ഉടമകളെ കണ്ടിട്ടുണ്ട്. മൃഗങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതു കണ്ടുനില്‍ക്കാനാവില്ല ഇത്തരക്കാര്‍ക്ക്. സ്വന്തം ജീവന്‍ പോലും അവഗണിച്ച് ഇവയെ രക്ഷിക്കാന്‍ തയ്യാറായി എന്നുവരും. ഇപ്പോള്‍ തന്റെ 3 വളര്‍ത്തുനായകളെ കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച ഉടമയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

ഫ്‌ലോറിഡയിലാണ് സംഭവം നടന്നത്.വാള്‍ട്ടര്‍ ഹിക്കോക്‌സ് ആണ് നായകളെ രക്ഷിക്കാനായി കൂറ്റന്‍ കരടിയുമായി ഏറ്റുമുട്ടിയത്. രാത്രിയില്‍ തുറന്നു കിടന്ന വാതിലിലൂടെ നായകളെ ലക്ഷ്യമാക്കിയെത്തിയ കരടിയെ മറ്റൊന്നുമാലോചിക്കാതെ വാള്‍ട്ടര്‍ നേരിടുകയായിരുന്നു. വാള്‍ട്ടറും ഭാര്യയും മൂന്ന് നായകളും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. 

നായയെ പിടിക്കാന്‍ ശ്രമിച്ച കരടിയെ വെറും കൈ കൊണ്ടാണ് വാള്‍ട്ടര്‍ നേരിട്ടത്.  കരടിയെ കൈകൊണ്ട് തള്ളി വാതിലിനു പുറത്തേക്കിട്ട് സമീപത്തു കിടന്ന ബഞ്ച് വലിച്ച് വാതിലിനു മുന്നിലേക്കിട്ടാണ് കരടിയുടെ ആക്രമണം തടഞ്ഞത്. ഉടന്‍തന്നെ കരടി സംഭവസ്ഥലത്തുനിന്ന് ഓടിമറയുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com