വയസ്സാം കാലത്ത് 37-ാമത്തെ കല്യാണം, ആശീര്‍വദിച്ച്‌ 28 ഭാര്യമാര്‍; പന്തലില്‍ നൂറിലധികം ചെറുമക്കള്‍ (വീഡിയോ)

രൂപിന്‍ ശര്‍മ്മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
കല്യാണ ചടങ്ങ്, ട്വിറ്റര്‍ ചിത്രം
കല്യാണ ചടങ്ങ്, ട്വിറ്റര്‍ ചിത്രം
Updated on: 
1 min read

പണ്ടു കാലത്ത് രാജാക്കന്മാര്‍ നിരവധി കല്യാണം കഴിച്ചതിന്റെ ഒട്ടേറെ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ 21-ാം നൂറ്റാണ്ടില്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുന്നത് വിരളമാണ്. അത്തരം വാര്‍ത്തകള്‍ കേട്ടാല്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവരുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ അത്തരത്തിലുള്ള ഒരു കല്യാണത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

രൂപിന്‍ ശര്‍മ്മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 37-ാമത്തെ കല്യാണം കഴിക്കാന്‍ പോകുന്ന വയോധികന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 28 ഭാര്യമാര്‍ക്കും 35 മക്കള്‍ക്കും 126 ചെറുമക്കള്‍ക്കും മുന്‍പിലായിരുന്നു വിവാഹം. ധീരനായ മനുഷ്യന്‍ എന്നാണ് വയോധികനെ രൂപീന്‍ ശര്‍മ്മ വിശേഷിപ്പിച്ചത്.എപ്പോഴാണ് എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER