ഓന്തിനൊപ്പം നടക്കാന്‍ ഇറങ്ങി യുവാവ്- അമ്പരപ്പിക്കുന്ന വീഡിയോ 

ഇണങ്ങിയ ഓന്തിനൊപ്പം യുവാവ് നടക്കാന്‍ പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം
കഴുത്തില്‍ ചരടിട്ട് നടത്താന്‍ കൊണ്ടുപോകുന്ന ഓന്ത്‌
കഴുത്തില്‍ ചരടിട്ട് നടത്താന്‍ കൊണ്ടുപോകുന്ന ഓന്ത്‌
Updated on: 
1 min read

വളര്‍ത്തുനായയുമായും പൂച്ചയുമായും നടക്കാന്‍ ഇറങ്ങുന്നത് കണ്ടിട്ടുണ്ട്. വളര്‍ത്തുനായയുടെ കഴുത്തിലെ ചങ്ങലയുടെ അറ്റം കൈയില്‍ പിടിച്ച് കൊണ്ടാണ് നടക്കാന്‍ പോകുന്നത്. സമാനമായ രീതിയില്‍ ഓന്തിന്റെ കഴുത്തില്‍ ചരടിട്ട് നടക്കാന്‍ പോകുന്ന കാര്യം ഓര്‍ക്കാന്‍ സാധിക്കുമോ?. കേള്‍ക്കുമ്പോള്‍ തന്നെ അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഇപ്പോള്‍ ഓന്താണ് സോഷ്യല്‍മീഡിയയിലെ താരം.

ഇണങ്ങിയ ഓന്തിനൊപ്പം യുവാവ് നടക്കാന്‍ പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിനിടെ ദിനോസറുകളെ ഓര്‍മ്മിപ്പിക്കുന്നവിധം ഓന്ത് വായ് തുറക്കുന്നതാണ് ശ്രദ്ധേയമായ ഭാഗം. യുവാവിനൊപ്പം ഇണക്കത്തോടെയാണ് ഓന്തിന്റെ നടത്തം. ഓന്തിന്റെ കഴുത്തില്‍ എങ്ങനെ ചരടിട്ടു എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളും കമന്റുകളായി ഉയരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com