ചിക്കന്‍ ബിരിയാണി നല്‍കിയില്ല; റെസ്‌റ്റോറന്റിന് തീയിട്ട് 49കാരന്‍, അറസ്റ്റ്; വിഡിയോ 

ന്യൂയോര്‍ക്ക് അഗ്നിശമനസേന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ന്യൂയോര്‍ക്ക്: ചിക്കന്‍ ബിരിയാണി നല്‍കിയില്ലെന്നാരോപിച്ച് റെസ്റ്റോറന്റിന് തീയിട്ട 49കാരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ബംഗ്ലാദേശി റെസ്‌റ്റോറന്റായ ഇറ്റാടി ഗാര്‍ഡന്‍ ആന്‍ഡ് ഗ്രില്‍ ആണ് കത്തിച്ചത്. ചോഫെല്‍ നോര്‍ബു എന്നയാളാണ് പിടിയിലായത്. 

തലേദിവസം രാത്രിയില്‍ റെസ്റ്റോറന്റില്‍ ചിക്കന്‍ ബിരിയാണി ചോദിച്ചെത്തിയെങ്കിലും തനിക്ക് നല്‍കിയില്ലെന്ന് പറഞ്ഞാണ് നോര്‍ബു കടയ്ക്ക് തീയിട്ടത്. "ഞാന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു, ചിക്കന്‍ ബിരിയാണി ആവശ്യപ്പെട്ടു. പക്ഷെ അവര്‍ എനിക്ക് തന്നില്ല. എനിക്ക് ദേഷ്യം വന്നു, ഞാന്‍ എല്ലാം വലിച്ചെറിഞ്ഞു", അറസ്റ്റിലായശേഷം സംഭവത്തെക്കുറിച്ച് പ്രതി പറഞ്ഞതിങ്ങനെ. 

ഗ്യാസ് കാന്‍ കത്തിച്ച് കടയിലേക്ക് എറിയുകയായിരുന്നു ഇയാള്‍. എന്നാലിത് കൈയിലിരുന്ന കത്തിയതിനെത്തുടര്‍ന്ന് നോര്‍ബുവിനും പൊള്ളലേറ്റു. രാത്രിയാണ് സംഭവം നടന്നത്. ഈ സമയം റെസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ന്യൂയോര്‍ക്ക് അഗ്നിശമനസേന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com