കടുത്ത ക്ഷീണം, പരിശോധനയില്‍ 23കാരി ഗര്‍ഭിണി; രണ്ടു ദിവസം കഴിഞ്ഞ് പ്രസവം

അമേരിക്കയില്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് രണ്ടുദിവസത്തിന് ശേഷം യുവതി കുഞ്ഞിന് ജന്മം നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് രണ്ടുദിവസത്തിന് ശേഷം യുവതി കുഞ്ഞിന് ജന്മം നല്‍കി. ഒമാഹ സ്വദേശിനിയായ 23കാരി അധ്യാപികയാണ് ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടിയത്.

ക്ഷീണം ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് പെയ്റ്റണ്‍ സ്റ്റോവര്‍ ഡോക്ടറെ കണ്ടത്. ജോലിയുടെ സമ്മര്‍ദ്ദം കാരണമാകാം ക്ഷീണമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാല്‍ കാലില്‍ നീര് വരാന്‍ തുടങ്ങിയതോടെയാണ് ഡോക്ടറെ സമീപിച്ചത്. ഗര്‍ഭിണിയാണ് എന്ന് ഡോക്ടര്‍ പറഞ്ഞതോടെ യുവതി ഞെട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉടന്‍ തന്നെ ഗര്‍ഭിണിയാണ് എന്ന കാര്യം സ്ഥിരീകരിക്കാന്‍ മറ്റു പരിശോധനകളും നടത്തി. ഇതിലും യുവതിക്ക് പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതിനിടെ വിദഗ്ധ പരിശോധനയില്‍ യുവതിയുടെ വൃക്കകളും കരളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തി. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. കുഞ്ഞിന്റെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാന്‍ ഉടന്‍ തന്നെ സിസേറിയന്‍ നടത്തി കുട്ടിയെ പുറത്ത് എടുക്കുകയായിരുന്നു. പ്രസവസമയത്തിന് പത്താഴ്ച മുന്‍പാണ് ആണ്‍കുഞ്ഞ് ജനിച്ചത്. നാലു പൗണ്ടാണ് നവജാത ശിശുവിന്റെ ഭാരം. കുഞ്ഞ് നേരത്തെ വന്നതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com