മദ്യലഹരിയില്‍ 'പൈലറ്റിന്റെ' പരാക്രമം, ജീവനക്കാരന്റെ വിരലില്‍ കടിച്ചു; വിമാനം അടിയന്തരമായി നിലത്തിറക്കി- വീഡിയോ 

മദ്യലഹരിയില്‍ യാത്രക്കാരന്‍ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി
തുര്‍ക്കിഷ് വിമാനത്തില്‍ യാത്രക്കാരനും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയില്‍ എത്തിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
തുര്‍ക്കിഷ് വിമാനത്തില്‍ യാത്രക്കാരനും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയില്‍ എത്തിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

ജക്കാര്‍ത്ത: മദ്യലഹരിയില്‍ യാത്രക്കാരന്‍ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തില്‍ യാത്രക്കാരന്‍ ജീവനക്കാരന്റെ വിരലില്‍ കടിച്ചത് അടക്കമുള്ള പരാക്രമം കാണിച്ചതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. മറ്റൊരു വിമാനത്തിലെ പൈലറ്റാണ് യാത്രക്കാരന്‍.

തുര്‍ക്കിഷ് വിമാനത്തിലാണ് യാത്രക്കാരന്‍ മോശമായി പെരുമാറിയത്. മദ്യലഹരിയില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ച 48കാരനായ യാത്രക്കാരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച വിമാനത്തിലെ ജീവനക്കാര്‍ക്ക് നേരെ കടന്നാക്രമണം നടത്തുകയായിരുന്നു. മദ്യലഹരിയില്‍ യാത്രക്കാരന്‍ ജീവനക്കാരന്റെ വിരലില്‍ കടിച്ചു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ തീരുമാനിച്ചത്.

പ്ലാസ്റ്റിക് കൈവിലങ്ങുമായി എത്തി യാത്രക്കാരനെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനും വഴങ്ങിയില്ല. യാത്രക്കാരന്‍ ജീവനക്കാരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ജീവനക്കാരും യാത്രക്കാരും തമ്മില്‍ കയ്യാങ്കളിയില്‍ എത്തിയതോടെയാണ് വിമാനം നിലത്തിറക്കിയത്.

യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ ശേഷം തുര്‍ക്കിഷ് വിമാനം യാത്ര തുടര്‍ന്നു. മേദനിലെ ക്വാലനാമു വിമാനത്താവളത്തിലാണ് യാത്രക്കാരനെ ഇറക്കിവിട്ടത്. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

sheikh hasina
Strait of Hormuz
Murder Case Against Shakib Al Hasan
Brazilian President Luiz Inacio Lula da Silva
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com