

തോളത്തൊരു മഞ്ഞതത്തയും കൈയില്‍ പെരുമ്പാമ്പുമായി നടന്നു നീങ്ങുന്ന ചെറുപ്പക്കാരന്റെ ദൃശ്യങ്ങള്‍ വൈറല്‍. തന്റെ വളര്‍ത്തോമനകളുമായി വളരെ സന്തോഷത്തോടെ നടന്നു നീങ്ങുന്ന ചെറുപ്പക്കാരന്റെ ദൃശ്യങ്ങള്‍ ടിക് ടോക് ഉപയോക്താവായ ഹെയ്ലി റോബനാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് ഹെയ്ലിയുടേയും സുഹൃത്തുക്കളുടേയും ശ്രദ്ധയില്‍പ്പെട്ടത്. ഒരു പെരുമ്പാമ്പിനെ കൈയില്‍ പിടിച്ച് ഏതോ പാട്ടിനൊപ്പം ചുവട് വെച്ച് നടന്നു നീങ്ങുകയാണ് ആ ചെറുപ്പക്കാരന്‍. വലതു തോളില്‍ മഞ്ഞ നിറമുള്ള ഒരു തത്ത ഇരിക്കുന്നത് കാണാം. നടക്കുന്നതിനിടെ ഇടയ്ക്ക് ഒരു കൈയില്‍ നിന്ന് മറ്റേ കൈയിലേക്ക് പാമ്പിനെ മാറ്റിപ്പിടിക്കുകയും ചെയ്യുന്നുണ്ട് യുവാവ്.
നേരെ നടക്കുന്നതിനിടെ ഫോണ്‍ കൈയിലെടുക്കുന്നുണ്ട്. ട്രാഫിക് സിഗ്‌നലിനരികില്‍ എത്തിയയുടന്‍ സൗകര്യാര്‍ഥം പാമ്പിനെ നിലത്ത് ഒറ്റ വെയ്പാണ് പിന്നെ. റോഡ് ക്രോസ് ചെയ്യുന്നതിനുള്ള സിഗ്‌നലിനായി സ്വിച്ചമര്‍ത്തി വീണ്ടും പാമ്പിനെ എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates