വീട്ടില്‍ രഹസ്യമായി എത്തി വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം; വിവാഹിതയായ അധ്യാപികയ്ക്ക് യുഎസില്‍ 50 വര്‍ഷം തടവ്

വീട്ടില്‍ രഹസ്യമായി എത്തിയായിരുന്നു പതിനാലുകാരനായ വിദ്യാര്‍ഥിയുമായി വിവാഹിതയായ മേഗന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.
 മേഗന്‍ പോളിന്‍
മേഗന്‍ പോളിന്‍ ഫെയ്‌സ്ബുക്ക്‌
Updated on
1 min read

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 50 വര്‍ഷം തടവ്. ഹെന്റിക്കോയിലെ ഹംഗറി ക്രീക്ക് മിഡില്‍ സ്‌കൂളിലെ 25കാരിയായ അധ്യാപിക മേഗന്‍ പോളിന്‍ ജോര്‍ദാനാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു.

ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തു, അപക്വമായി പെരുമാറി, അവകാശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് അധ്യാപികയുടെ ഡിഎന്‍എ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.

2022-23 വര്‍ഷത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ രഹസ്യമായി എത്തിയായിരുന്നു പതിനാലുകാരനായ വിദ്യാര്‍ഥിയുമായി വിവാഹിതയായ മേഗന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

 മേഗന്‍ പോളിന്‍
പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com