ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തീപിടുത്തത്തില്‍ 19 പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിച സമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. മരിച്ചവരില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. 60 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. 19 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തീ പടരുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്‍രില്‍ നിന്നും ആളുകളെയെല്ലാം ഒഴിപ്പിച്ചതായി കമ്മീഷണര്‍ വ്യക്തമാക്കി.
200 ഓളം അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്. രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലുണ്ടായ തീപിടുത്തം മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates