'പാകിസ്ഥാന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കും'; അമേരിക്കയുടെ നിര്‍ണായക നീക്കം; കരാര്‍ ഒപ്പിട്ടതായി ട്രംപ്

പാകിസ്ഥാന്റെ കൈവശമുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
Trump Announces "Massive" Oil Partnership With Pak
Donald Trumpfile
Updated on
1 min read

വാഷിങ്ടണ്‍: പാകിസ്ഥാന്റെ കൈവശമുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ കാര്യത്തില്‍ പാകിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ പ്രകാരം ഏത് കമ്പനിയ്ക്കാണ് ചുമതല നല്‍കേണ്ടതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ നീക്കം ഒടുവില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നീക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനുമായി കരാര്‍ ഒപ്പിട്ടതായി ട്രംപിന്റെ പ്രഖ്യാപനം. ''പാകിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും.'' ട്രംപ് കുറിച്ചു.

Trump Announces "Massive" Oil Partnership With Pak
റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു

നേരത്തേ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് ട്രംപ് 2 ശതമാനം തീരുവ ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് തീരുവ നിലവില്‍ വരും.

Summary

'Maybe they’ll be selling oil to India some day': Trump announces deal with Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com