ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ മെലാനിയ വിവാഹ മോചനം നേടും; 'മിനിട്ടുകള്‍ എണ്ണി കാത്തിരിക്കുകയാണെന്ന്' വെളിപ്പെടുത്തല്‍

ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ മെലാനിയ വിവാഹ മോചനം നേടും; 'മിനിട്ടുകള്‍ എണ്ണി കാത്തിരിക്കുകയാണെന്ന്' വെളിപ്പെടുത്തല്‍
ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ മെലാനിയ വിവാഹ മോചനം നേടും; 'മിനിട്ടുകള്‍ എണ്ണി കാത്തിരിക്കുകയാണെന്ന്' വെളിപ്പെടുത്തല്‍
Updated on
1 min read

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹ മോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയം ഉറപ്പാക്കിയതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദമ്പതിമാരുടെ 15 വര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങുന്നതിനു വേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്ന കാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. മിനിട്ടുകളെണ്ണി അവര്‍ വിവാഹ മോചനത്തിനായി കാത്തിരിക്കുകയാണെന്നും ന്യൂമാന്‍ പറയുന്നു. 2017 ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവച്ചയാളാണ് ന്യൂമാന്‍. അപ്രതീക്ഷിതമായിരുന്നു ന്യൂമാന്റെ രാജി. 

2016 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ കണ്ണീരണിഞ്ഞിരുന്നുവെന്ന് അവരുടെ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി അഞ്ച് മാസം കാത്തിരുന്ന ശേഷമാണ് അവര്‍ ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് താമസം മാറിയത്. വൈറ്റ് ഹൗസില്‍ ദമ്പതികള്‍ പ്രത്യേകം കിടപ്പു മുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുന്‍ ഉപദേഷ്ടാവ് സ്‌റ്റെഫാനി വള്‍ക്കോഫും വെളിപ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com