വീണ്ടും ട്രെന്റായി 'മെലോഡി'; ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്ത ദമ്പദികള്‍ നമ്മളെന്ന് മെലോണി; ജി7 ലെ സ്വീറ്റ് മൊമന്റ്

മോദിയുടെയും മെലോണിയുടെയും പേരുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയ 'മെലോഡി' എന്ന ഹാഷ്ടാഗ് 2023 മുതല്‍ തന്നെ ഇന്റര്‍നെറ്റില്‍ വലിയ ജനപ്രീതി നേടിയിരുന്നു.
'Melodi' is trending again; Melony says we are the most famous couple on Instagram; Sweet moment at G7
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുംSamakalika Malayalam
Updated on
1 min read

പാരിസ്: ജി 7 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സംഭാഷണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ' ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ ദമ്പദികള്‍ നമ്മളാണ് ' എന്ന മെലോണിയുടെ തമാശയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ സമ്പാദിച്ചത്.

ഫ്രാന്‍സിലെ എവിയാന്‍ ലെ ബെയ്‌നില്‍ നടന്ന 2026 ജി7 ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ലോകനേതാക്കളുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുന്‍പായി മോദിയും മെലോണിയും പരസ്പരം അഭിവാദ്യം ചെയ്തു. ഈ സമയത്ത് മൈക്രോഫോണില്‍ പതിഞ്ഞ സംഭാഷണമാണ് പിന്നീട് വൈറലായത്. 'ഇന്‍സ്റ്റഗ്രാമില്‍ നമ്മളാണ് ഏറ്റവും പ്രശസ്തമായ കപ്പിള്‍' എന്ന് മെലോണി ചിരിച്ചുകൊണ്ട് പറഞ്ഞതായി വീഡിയോയില്‍ കേള്‍ക്കാം.

'Melodi' is trending again; Melony says we are the most famous couple on Instagram; Sweet moment at G7
ഡ്രൈവിങ് ടെസ്റ്റില്‍ നിര്‍ണായക മാറ്റം; ഇനി മുതല്‍ റിവേഴ്‌സ് കാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന 'മെലോഡി' ട്രെന്‍ഡാണ് പരാമര്‍ശത്തിനു ശ്രദ്ധ നേടിക്കൊടുത്തത്. മോദിയുടെയും മെലോണിയുടെയും പേരുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയ 'മെലോഡി' എന്ന ഹാഷ്ടാഗ് 2023 മുതല്‍ തന്നെ ഇന്റര്‍നെറ്റില്‍ വലിയ ജനപ്രീതി നേടിയിരുന്നു. ഇരുവരും വിവിധ അന്താരാഷ്ട്ര വേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും സെല്‍ഫികളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്.

'Melodi' is trending again; Melony says we are the most famous couple on Instagram; Sweet moment at G7
ഇന്തോ-പസഫിക് സൈനിക കമാന്‍ഡിന്റെ പേരില്‍ നിന്ന് 'ഇന്തോ' ഒഴിവാക്കി യുഎസ്; വിദേശനയം മാറുന്നു?

അടുത്തിടെ നടന്ന മറ്റൊരു കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ഏറെ ജനപ്രിയമായ 'മെലഡി' ടോഫി പ്രധാനമന്ത്രി മോദി സമ്മാനിച്ചതിന്റെ വീഡിയോ മെലോണി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ആ വീഡിയോ കോടിക്കണക്കിന് ആളുകള്‍ കണ്ടതോടെ 'മെലോഡി' ട്രെന്‍ഡ് വീണ്ടും ശക്തമായി. മെലോണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോയും ഇതാണ്.

ജി7 ഉച്ചകോടിയില്‍ നടന്ന പുതിയ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും നിരവധി മീമുകളും തമാശകളും പ്രചരിക്കുകയാണ്. അതേസമയം, മോദിയും മെലോണിയും തമ്മിലുള്ള സൗഹൃദ ബന്ധം ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ പ്രതീകമായും വിലയിരുത്തപ്പെടുന്നുണ്ട്. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സമീപ വര്‍ഷങ്ങളില്‍ സഹകരണം ശക്തമാക്കിയിട്ടുണ്ട്.

'Melodi' is trending again; Melony says we are the most famous couple on Instagram; Sweet moment at G7
70 വിദേശയാത്രകൾ നടത്തി പിണറായി, താമസച്ചെലവ് പൂജ്യമെന്ന് പൊതുഭരണ വകുപ്പ്

ഈ വര്‍ഷത്തെ ജി7 ഉച്ചകോടിയില്‍ ആഗോള സമ്പദ്‌വ്യവസ്ഥ, കൃത്രിമ ബുദ്ധി, ഊര്‍ജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടങ്ങിയ നിര്‍ണായക വിഷയങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കിടയിലും മോദി-മെലോണി സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രത്യേക സ്ഥാനം നേടിയിരിക്കുകയാണ്. ''മെലോഡി'' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വൈറല്‍ കൂട്ടുകെട്ട് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

Summary

'Melody' is trending again; Melony says we are the most famous couple on Instagram; Sweet moment at G7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com