മോദി രാജിവയ്ക്കണം; സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധം

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read


ലണ്ടന്‍: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ പാലത്തിലാണ് 'മോദി രാജിവെക്കുക' എന്നെഴുതിയ കുറ്റന്‍ ബാനര്‍ ഉയര്‍ന്നത്. ലണ്ടനിലെ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധത്തിന് പിന്നില്‍. പ്രതിഷേധവുമായി ഇവര്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമീഷന് മുന്നില്‍ മെഴുകുതിരി തെളിയിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

മോദി രാജിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണങ്ങള്‍ നിരത്തിയുള്ള വാര്‍ത്ത കുറിപ്പും സംഘം പുറത്തിറക്കി. മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയും ആള്‍കൂട്ട ആക്രമണങ്ങളും, ദലിത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ബലാത്സംഗങ്ങളും കൊലകളും, കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റ് വല്‍ക്കരണം, മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടല്‍, കശ്മീരിലെ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളാണ് വാര്‍ത്തക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com