മൃഗശാലയിലെത്തിയ ടിക് ടോക്കറുടെ മാജിക്, കണ്ണുതള്ളി കുരങ്ങൻ; ക്യൂട്ട് വിഡിയോ വൈറൽ 

കൺമുന്നിൽ നടന്ന സംഭവം വിശ്വസിക്കാനാകാതെ കണ്ണ് മിഴിച്ച് നോക്കുകയായിരുന്നു കുരങ്ങൻ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ടിക് ടോക്കറുടെ മാജിക് കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്ന കുരങ്ങന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ചെറിയൊരു വാനിഷിങ് ട്രിക്ക് കാണിച്ചാണ് ടിക് ടോക്കർ ചപുൾടപെക് മൃ​ഗശാലയിലെ കുരങ്ങനെ ഞെട്ടിച്ചത്. മാക്‌സിമില്ലിയാനോ ഇബാറ എന്ന ടിക് ടോക്കറാണ് വിഡിയോ പകർത്തിയതും പങ്കുവച്ചതും. 

ഒരു ഇല കൈയിൽ പിടിച്ച് കുരങ്ങന്റെ മുന്നിൽ നിന്ന ഇബാറ ഞൊടിയിടയിൽ കൈയിലെ ഇല അപ്രത്യക്ഷമാക്കി. തന്റെ കൺമുന്നിൽ നടന്ന ഈ സംഭവം വിശ്വസിക്കാനാകാതെ കണ്ണ് മിഴിച്ച് നോക്കുകയായിരുന്നു ചില്ലുകൂടിനകത്തുള്ള കുരങ്ങൻ. അപ്രത്യക്ഷമായ ഇല വീണ്ടും ഇബാറയുടെ കൈവിരലുകൾക്കിടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അതിശയം താങ്ങാനാവാതെ കൂടിനുള്ളിൽ ഓടുകയായിരുന്നു കുരങ്ങൻ. ഒടുവിൽ കൈകൊണ്ട് വാ പൊത്തിപിടിച്ചുനിന്ന് തന്റെ അതിശയം കുരങ്ങൻ പ്രകടിപ്പിച്ചു. നിരവധിപ്പേരാണ് ഈ വിഡിയോ കണ്ടാസ്വദിച്ചത്. ഇത് വളരെ ക്യൂട്ട് ആണെന്നും, കുട്ടികളെ കണ്ടിരിക്കുന്നതുപോലുണ്ടെന്നും ഒക്കെയാണ് കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com