ട്രംപിനെ കൂടാതെ ക്ലിന്റണും ബില്‍ ഗേറ്റ്‌സും; ജെഫ്രി എപ്സ്റ്റീന്‍ ഫയലിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്
Donald Trump
Donald Trump
Updated on
1 min read

വാഷിങ്ടണ്‍ : കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. 19 ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, ബില്‍ ഗേറ്റ്‌സ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, നടന്‍ വൂഡി അലന്‍ തുടങ്ങിയരുടെ ചിത്രങ്ങളാണ് പുറത്തു വന്നത്.

Donald Trump
പാകിസ്ഥാന് 68.6 കോടി ഡോളര്‍; 2040 വരെ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാം, വമ്പന്‍ വാഗ്ദാനങ്ങളുമായി ട്രംപ്

ഇതില്‍ ചില ചിത്രങ്ങള്‍ ഇതിന് മുന്‍പും പുറത്ത് വന്നിട്ടുള്ളവയാണ്. ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ മൂന്ന് ചിത്രങ്ങളാണ് ട്രംപിന്റേത്. ഒന്നില്‍ നിരവധി സ്ത്രീകള്‍ക്കൊപ്പം ട്രംപ് നില്‍ക്കുന്നതാണ്. മറ്റൊന്ന് 'ട്രംപ് കോണ്ടം' എന്ന് എഴുതി വിലയിട്ടതിനൊപ്പം ട്രംപിന്റെ ചിത്രത്തോടെയുള്ള കോണ്ടം കവറിന്റേതാണ്. എപ്സ്റ്റീനൊപ്പം ഒരു യുവതിയോട് ട്രംപ് സംസാരിക്കുന്ന ഫോട്ടോയുമുണ്ട്.

Donald Trump
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമോ?; വീണ്ടും പലിശനിരക്ക് കുറച്ച് ഫെഡറല്‍ റിസര്‍വ്

ബില്‍ ഗേറ്റ്‌സിന്റെ രണ്ട് ചിത്രമാണ് പുറത്ത് വന്നത്. ബില്‍ ക്ലിന്റണ്‍ എപ്സ്റ്റീനും മറ്റു ചിലര്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഇതിലുള്ളത്. എപ്സ്റ്റീന്‍ എസ്റ്റേറ്റില്‍ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് കമ്മിറ്റി പറയുന്നു. ചിലരെ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകളുടെ ആക്രമണമാണ് നടക്കുന്നതെന്നും ട്രംപിനെതിരെ വ്യാജമായ ആശയം പങ്കുവയ്ക്കല്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്നും ഓവര്‍സൈറ്റ് കമ്മിറ്റിയിലെ റിപ്പബ്ലിക് അംഗങ്ങള്‍ ആരോപിക്കുന്നു.

Summary

Photos of Trump in files related to sex offender Jeffrey Epstein have been released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com