റോഡില്‍ ബൈക്ക് യാതക്കാരന്‍ തെറിച്ചുവീണു, തൊട്ടുപിന്നില്‍ ലോറി; പിന്നെ സംഭവിച്ചത്- നടുക്കുന്ന വീഡിയോ  

മലേഷ്യയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
റോഡില്‍ ബൈക്ക് യാതക്കാരന്‍ തെറിച്ചുവീഴുന്ന ദൃശ്യം
റോഡില്‍ ബൈക്ക് യാതക്കാരന്‍ തെറിച്ചുവീഴുന്ന ദൃശ്യം
Updated on: 
1 min read

ഓരോ ദിവസം കഴിയുന്തോറും വാഹനപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. അശ്രദ്ധമായി വണ്ടി ഓടിക്കുന്നതും വാഹനങ്ങളുടെ ബാഹുല്യവുമെല്ലാം വാഹനപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

മലേഷ്യയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മഴയത്ത് വാഹനം ഓടിക്കുന്നതിനിടെ  ബൈക്ക് തെന്നി യാത്രക്കാരന്‍ റോഡില്‍ തെറിച്ചുവീഴുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നാലെ വന്ന ലോറിയുടെ അടിയില്‍പ്പെടാതെ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.

റോഡില്‍ തെറിച്ചുവീണ സമയത്ത് തന്നെ പിന്നില്‍ നിന്ന് ലോറി വരുന്നത് കണ്ട് ബൈക്ക് യാത്രക്കാരന്‍ ഓടി മാറിയത് കൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. മുന്നിലുള്ള ബൈക്ക് തെറിച്ചുവീഴുന്നത് പ്രതീക്ഷിക്കാതിരുന്ന ട്രക്ക് ഡ്രൈവറിന് വാഹനം ഉടന്‍ തന്നെ നിര്‍ത്താന്‍ സാധിച്ചില്ല. ലോറി വരുന്നത് കണ്ട് ബൈക്ക് യാത്രക്കാരന്‍ ഓടി മാറിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER