സാങ്കേതിക പ്രശ്‌നം, നാസയുടെ ആര്‍ട്ടെമിസ് 2- ഇനിയും വൈകും

സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റിലേക്കുള്ള ഹീലിയം പ്രവാഹത്തില്‍ തകരാറ് കണ്ടെത്തിയതാണ് വിക്ഷേപണത്തെ ബാധിച്ചത്.
NASA's Artemis II
NASA's Artemis II
Updated on
1 min read

ഫ്‌ളോറിഡ: മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ സ്വപ്ന പദ്ധതി ആര്‍ട്ടിമിസ് 2 ദൗത്യം വീണ്ടും ഇനിയും വൈകും. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അടുത്ത മാസം നിശ്ചിയിച്ചിരുന്ന വിക്ഷേപണം നീട്ടവച്ചതായി നാസ മേധാവി ജാരെഡ് ഐസക്മാന്‍ അറിയിച്ചു. 54 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രന് സമീപം മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്നതായിരുന്നു അര്‍ട്ടിമസ് 2 ദൗത്യം. സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റിലേക്കുള്ള ഹീലിയം പ്രവാഹത്തില്‍ തകരാറ് കണ്ടെത്തിയതാണ് വിക്ഷേപണത്തെ ബാധിച്ചത്. ഇതോടെയാണ് മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം നീട്ടിയത്. ദൗത്യം മാര്‍ച്ചിലെ വിക്ഷേപണ വിന്‍ഡോയില്‍ നിന്നും മാറ്റിയതായി ഐസക്മാന്‍ എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

NASA's Artemis II
ഭൂമിക്ക് ഭീഷണി, വരുന്നു 15,000ത്തോളം ഛിന്ന ഗ്രഹങ്ങള്‍, എന്താണ് 'സിറ്റി കില്ലേഴ്സ്'

ആര്‍ട്ടിമിസ് 2 ന്റെ വെറ്റ് ഡ്രസ് റിഹേഴ്‌സല്‍ ഫെബ്രുവരി 20ന് നടത്തിയിരുന്നു. 98 മീറ്റര്‍ ഉയരമുള്ള എസ്എല്‍എസ് റോക്കറ്റില്‍ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഇള്‍പ്പെടെ പൂര്‍ത്തിയായിരുന്നു. യഥാര്‍ത്ഥ ഇന്ധനം ഉപയോഗിക്കുകയും വിക്ഷേപണത്തിന് തൊട്ടുമുന്‍പ് നിര്‍ത്തുന്നതുമായ പരിശീലന കൗണ്ട് ഡൗണാണ് വെറ്റ് ഡ്രസ് റിഹേഴ്‌സല്‍. മാര്‍ച്ച് ആറിന് വിക്ഷേപണം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. ഇതിനിടെയാണ് ഗുരുതരസാങ്കേതിപ്പിഴവ് കണ്ടെത്തിയത്. ഏപ്രില്‍ ആദ്യത്തിലോ അവസാനത്തിലോ ആയിരിക്കും പുതിയ വിക്ഷേപണ തിയ്യതി എന്നാണ് വിവരം.

NASA's Artemis II
ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കില്‍ കുറ്റമില്ല, പുരുഷന് ശിക്ഷിക്കാന്‍ അധികാരം; ഗാര്‍ഹികപീഡനം അനുവദിച്ച് താലിബാന്റെ ക്രിമിനല്‍ നിയമം

ബഹിരാകാശ രംഗത്ത് ചൈന വലിയ മുന്നേറ്റം നടത്തുന്നതിനിടെയാണ് മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാന്‍ യുഎസ് ബഹിരാകാശ ഏജന്‍സി നീക്കങ്ങള്‍ വേഗത്തിലാക്കിയത്. 2030 ആകുമ്പോഴേക്കും ക്രൂ ദൗത്യത്തില്‍ ചൈന യുഎസിന് ശക്തമായ എതിരാളിയായി മാറുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേക്ഷണം നടത്തുന്നതിനായി ചൈനയുടെ ആളില്ലാ പേടകമായ ചാങ്ഇ 7 2026 ല്‍ വിക്ഷേപിക്കുമെന്നാണ് വിലയിരുത്തല്‍. പിന്നാലെ ക്രൂ-ഇന്‍ ബഹിരാകാശ പേടകമായ മെങ്ഷോവിന്റെ പരീക്ഷണവും വര്‍ഷം തന്നെ ആരംഭിക്കും.

Summary

NASA rules out Artemis II March launch for manned moon mission over technical issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com