ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കം

Natanyahu, Gadi Eisenkot
നെതന്യാഹു, ഗാഡി ഐസന്‍കോട്ട് എപി
Edited By:
Updated on: 
1 min read

ടെല്‍ അവീവ്: 74 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടി 50 സീറ്റും മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടി 52 സീറ്റും നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ നിര്‍ണായകമായുമെന്നും റിപ്പോട്ടുണ്ട്. ഇസ്രയേലിലെ പലസ്തീന്‍ പൗരന്മാര്‍ക്കിടയിലെ വോട്ടിങ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ 18 സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ഭരണം പിടിക്കാന്‍ ആവശ്യമായ സീറ്റുകള്‍ സമാഹരിക്കുന്നതില്‍ നെതന്യാഹുവിന്റെ സഖ്യവും പ്രതിപക്ഷ മുന്നണിയും ഒരുപോലെ പരാജയപ്പെടുമെന്നാണ് പ്രവചനം. 120 അംഗങ്ങളുള്ള ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. ചാനല്‍ 12, ചാനല്‍ 13, പബ്ലിക് ബ്രോഡ്കാസ്റ്ററായ കാന്‍ (ഗമി) എന്നിവ പുറത്തുവിട്ട എക്‌സിറ്റ് പോളുകളിലാണ് ഇസ്രായേല്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന സൂചന നല്‍കുന്നത്. 24 മുതല്‍ 25 വരെ സീറ്റുകള്‍ നേടി നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കും.എന്നാല്‍ ഗാഡി ഐസന്‍കോട്ട് നയിക്കുന്ന മധ്യവര്‍ഗ്ഗ പാര്‍ട്ടിയായ 'യഷാര്‍' 21 മുതല്‍ 23 വരെ സീറ്റുകളും പ്രവചിക്കപ്പെടുന്നുണ്ട്.

ഈ ഇഞ്ചോടിഞ്ച് ഫലങ്ങള്‍ വന്നാല്‍ നെതന്യാഹു വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന് 52 മുതല്‍ 53 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ , നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ മുന്നണിക്ക് 50 സീറ്റുകള്‍ മാത്രമേ ലഭിക്കൂ.120 അംഗങ്ങളുള്ള നെസറ്റില്‍ (ഗിലലൈ)േ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകളുടെ പിന്തുണ വേണം. നിലവിലെ സാഹചര്യത്തില്‍ ഇരുപക്ഷത്തിനും ഇത് തികയ്ക്കാനാവില്ല.ഒരു മുന്നണിക്കും സഖ്യമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.

Natanyahu, Gadi Eisenkot
38 പേരെ കൊന്നുതിന്നു; ഉഗാണ്ടയില്‍ 'നരഭോജി' കില്ലര്‍ പിടിയില്‍
Natanyahu, Gadi Eisenkot
നെതന്യാഹു വാഴുമോ വീഴുമോ?, ഇസ്രയേൽ ഇന്ന് പോളിങ് ബൂത്തിലേക്ക്; ശക്തമായ വെല്ലുവിളി ഉയർത്തി ഐസന്‍കോട്ട്
Natanyahu, Gadi Eisenkot
വിസാ ചട്ടങ്ങള്‍ മാറ്റി ഓസ്ട്രേലിയ; ഇന്ത്യക്കാര്‍ ഇനി വിരലടയാളവും മുഖത്തിന്റെ ചിത്രവും നല്‍കണം
Summary

Neck-and-neck contest in Israeli elections; exit polls show an edge for the opposition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com