പണം കൈയിൽ വേണ്ട; നമ്മുടെ ഡിജിറ്റൽ ഇടപാട് ഇനി, യു എ ഇ യിലും

യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റത്തിലേക്ക് യുപിഐയെ പൂർണമായി ഉൾപ്പെടുത്തുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ലക്ഷക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്കും താമസക്കാർക്കും ഈ സംവിധാനം പ്രയോജപ്പെടും.
UPI payment
NPCI scales up UPI adoption in UAE to strengthen digital tiesfile
Updated on
1 min read

ദുബൈ: യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് അധികം വൈകാതെ എ ടി എം കാർഡോ,പണമോ ഇല്ലാതെ പാസ്പോർട്ടും മൊബൈൽ ഫോണും മാത്രം ഉപയോഗിച്ച്  യാത്ര ചെയ്യാം. ഇന്ത്യയുടെ തത്സമയ പേയ്‌മെന്റ് സംവിധാനമായ യുപിഐ, യുഎഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയുമായി കൈകോർക്കുന്നതോടെയാണ് ഇതു യാഥാർഥ്യമാകുകയെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു. യു പി ഐ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താനാകുന്ന സംവിധാനം യു എ ഇയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നടപ്പിലാക്കിയിട്ടുണ്ട്.

UPI payment
യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും, മാറ്റങ്ങള്‍ ഇങ്ങനെ

ഇതോടെ യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്കും സന്ദർ‍ശകർക്കും വേറിട്ട ഒരു യാത്രാനുഭവമാണ് ലഭിക്കുക. യാതൊരു വിധ തടസ്സമില്ലാത്ത ഇന്ത്യൻ ഉപയോക്താക്കൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ അധികൃതർ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങൾ, പേയ്‌മെന്റ് സൊല്യൂഷൻ ദാതാക്കൾ, ബാങ്കുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് എന്നും സതീഷ് കുമാർ വ്യക്തമാക്കി.

UPI payment
ഗോൾഡൻ വിസ: അഭ്യൂഹങ്ങൾ വിശ്വസിക്കരുത്, പണമോ രേഖകളോ കൈമാറരുത്; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റത്തിലേക്ക് യുപിഐയെ പൂർണമായി ഉൾപ്പെടുത്തുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ലക്ഷക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്കും താമസക്കാർക്കും ഈ സംവിധാനം പ്രയോജപ്പെടും. അതിനൊപ്പം തന്നെ രണ്ട് ഊർജസ്വലമായ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Summary

NPCI scales up UPI adoption in UAE to strengthen digital ties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com