ജര്‍മ്മനിയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരം; സ്‌കില്‍ഡ് വിസ 90,000 ആയി വര്‍ധിപ്പിച്ചു

ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സ്‌കില്‍ഡ് വിസയില്‍ നാലിരട്ടിയിലേറെ ജര്‍മ്മനി വര്‍ധിപ്പിച്ചത്
Opportunity for more Indians in Germany; Skilled visa increased to 90,000
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നു കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് വിസ നല്‍കാന്‍ ജര്‍മ്മനി. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കില്‍ഡ് വിസ ജര്‍മ്മനി 90,000 ആയി വര്‍ധിപ്പിച്ചു. നേരത്തൈ വര്‍ഷത്തില്‍ 20,000 വിസയാണ് അനുവദിച്ചിരുന്നത്. ക്വാട്ട ഉയര്‍ത്തിയത് ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിക്കാന്‍ സഹായിക്കുമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സ്‌കില്‍ഡ് വിസയില്‍ നാലിരട്ടിയിലേറെ ജര്‍മ്മനി വര്‍ധിപ്പിച്ചത്. ആരോഗ്യ, ഐ.ടി. മേഖലകളിലാണ് കൂടുതല്‍ തൊഴിലാളികളെ തേടുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിസ നടപടികള്‍ വേഗത്തിലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിസ നടപടികള്‍ ഡിജിറ്റലൈസ് ചെയ്യുക, വേഗത്തിലുള്ള അനുമതി എന്നിവയെല്ലാം ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

നൈപുണ്യ വികസനത്തിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും പരസ്പരം സഹകിരിക്കാനും മോദി ഷോള്‍സ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. ഇന്തോ- പസഫിക് ഓഷ്യന്‍ ഇനിഷ്യേറ്റീവ്(ഐപിഒഐ) പദ്ധതിയുടെ ഭാഗമായി രണ്ട് കോടി യൂറോയുടെ ജര്‍മ്മന്‍ പദ്ധതികളും ഫണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യന്തര ഗവേഷണ ട്രെയ്‌നിങ് ഗ്രൂപ്പ് സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com