ലണ്ടന്‍: നഖത്തിലെ നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തല്‍. വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് ദൃശ്യമാകുകയാണെങ്കില്‍ അത് കോവിഡിന്റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍ പനിയും ചുമയും ക്ഷീണവും മണം നഷ്ടപ്പെടുന്നതും സ്വാദ് നഷ്ടപ്പെടുന്നതുമാണ് പൊതുവേയുള്ള കോവിഡ് ലക്ഷണങ്ങള്‍. ഇതിന് പുറമേ അപൂര്‍വ്വമായി മറ്റു ലക്ഷണങ്ങളും കാണുന്നുണ്ട്. വയറുവേദന, വയറിളക്കം തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ കോവിഡിന്റേതാകാം എന്ന തരത്തില്‍ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേയാണ് വിരലിലുണ്ടാവുന്ന നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന കണ്ടെത്തല്‍.
ചില രോഗികളില്‍ ഈ ലക്ഷണം കണ്ടുവരുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് നഖങ്ങളില്‍ മറ്റു പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിന് മുന്‍പ് വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് കണ്ടുവരുന്നതായാണ് കണ്ടെത്തല്‍. രോഗം സ്ഥിരീകരിച്ചതിന് ശേഷം രണ്ടാഴ്ചക്കകം ഈ ലക്ഷണം ചിലരില്‍ കണ്ടുവരുന്നതായാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അപൂര്‍വ്വമായാണ് ഇത് കണ്ടുവരുന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോവിഡ് ബാധിച്ചതായി ഏറെകുറെ ഉറപ്പാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമല്ല. രക്ത കുഴലിന് ഉണ്ടാകുന്ന തകരാറാകാം ഇതിന് കാരണമെന്നാണ് നിഗമനം. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാകാനും സാധ്യതയുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനിടെ സംഭവിക്കുന്ന രക്തം കട്ടംപിടിക്കല്‍ ആകാനുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates