ഗൂഗിള്‍ മാപ്പില്‍ ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്ന ദ്വീപ്, ദുരൂഹത; അമ്പരന്ന് ശാസ്ത്രലോകം
ഗൂഗിള്‍ മാപ്പില്‍ ഒരു ദ്വീപ് ശാസ്ത്രലോകത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഗൂഗിള്‍ മാപ്പില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ദ്വീപാണ് ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നത്. പസഫിക് സമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്കും ന്യൂ കാലിഡോണിയയ്ക്കും ഇടയിലുള്ള സാന്‍ഡി ദ്വീപാണ് ശാസ്ത്രജ്ഞര്‍ക്ക് ഇടയില്‍ ദുരൂഹത ഉണര്‍ത്തുന്നത്.
1776ലാണ് ആദ്യമായി ഈ ദ്വീപിനെ കുറിച്ച് പരാമര്‍ശം ഉണ്ടായത്. പസഫിക് സമുദ്രത്തില്‍ സഞ്ചാരി ക്യാപ്റ്റന്‍ ജയിംസ് കുക്ക് നിരവധി കണ്ടെത്തലുകള്‍ നടത്തിയിരുന്നു. ഇതില്‍ ഒന്നാണ് സാന്‍ഡി ദ്വീപ്. 19-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിന്റെയും ജര്‍മ്മനിയുടെയും ഭൂപടങ്ങളില്‍ ഈ ദ്വീപ് ഇടംപിടിച്ചിട്ടുണ്ട്. 1895ല്‍ ഈ ദ്വീപിന് 24 കിലോമീറ്റര്‍ നീളവും അഞ്ചുകിലോമീറ്റര്‍ വീതിയുമുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ദ്വീപ് യഥാര്‍ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടുകളുകളില്‍ ഉയര്‍ന്നത്. 1979ല്‍ ഫ്രഞ്ച് ഹൈഡ്രോഗ്രാഫിക് സര്‍വീസ് സമുദ്രവുമായി ബന്ധപ്പെട്ട ചാര്‍ട്ടില്‍ നിന്ന് ദ്വീപിനെ ഒഴിവാക്കി.
2012ല്‍ നിരവധി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ ദ്വീപിന്റെ രഹസ്യം തേടി യാത്ര നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ദ്വീപ് ഉണ്ടായിരുന്നു എന്ന് കരുതുന്ന സ്ഥലത്ത് കടലിന്റെ ആഴം 4300 അടിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുകാലത്ത് ദ്വീപ് വെള്ളത്തില്‍ മുങ്ങിപ്പോയി എന്ന വാദത്തെയും ശാസ്ത്രജ്ഞര്‍ ഖണ്ഡിച്ചു.
തുടര്‍ന്ന് ഗൂഗിള്‍ മാപ്പ് ഇതിനെ നീക്കം ചെയ്തു. എന്നാല്‍ ചില സമയങ്ങളില്‍ ഗൂഗിള്‍ മാപ്പില്‍ ഒരു മുഴ പോലെ ഈ ദ്വീപ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതാണ് ശാസ്ത്രജ്ഞരെ ഇപ്പോള്‍ കുഴപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
