ഇന്ത്യയുമായുള്ള പോരാട്ടം രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധം; തന്ത്രപരമായ മേധാവിത്വം തങ്ങൾക്കെന്ന് പാക് സൈനിക മേധാവി

നാല് ദിവസം നീണ്ടു നിന്ന സംഘർഷത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രകോപനപരമായ പ്രസ്താവനയുമായി അസിം മുനീർ
Pakistan’s Army Chief, Field Marshal Asim Munir
Pakistan’s Army Chief, Field Marshal Asim MunirScreenshot from YouTube/ISPR Official
Updated on
1 min read

ഇസ്‌ലാമബാദ്: കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യയുമായി നടന്ന നാല് ദിവസത്തെ സംഘർഷം വെറുമൊരു സൈനിക നീക്കമല്ലായിരുന്നെന്നും അത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും പാകിസ്ഥാൻ പ്രതിരോധ സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. സംഘർഷത്തിൽ പാകിസ്ഥാന്റെ സൈനിക തന്ത്രങ്ങൾ ഇന്ത്യയേക്കാൾ മികച്ചതായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Pakistan’s Army Chief, Field Marshal Asim Munir
'ഇത് അവസാനിക്കാൻ പോകുന്നു'; റഷ്യ- യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് പുടിൻ

റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന 'മാർക്ക-ഇ-ഹഖ്' വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം മെയ് 6 മുതൽ 10 വരെ നീണ്ടുനിന്ന ഇന്ത്യ-പാക് സംഘർഷത്തെയാണ് പാകിസ്ഥാൻ ഈ പേരിൽ വിശേഷിപ്പിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാനിലെ ഭീകരതാവളങ്ങളെ തകർത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളിൽ തങ്ങൾക്ക് മേൽക്കൈ ലഭിച്ചുവെന്നാണ് മുനീറിന്റെ അവകാശവാദം. ഇന്ത്യയാണ് വെടിനിർത്തലിനായി അമേരിക്കയുടെ സഹായം തേടിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഇരു രാജ്യങ്ങളും നേരിട്ട് ചർച്ച നടത്തിയാണ് സൈനിക നടപടികൾ നിർത്തിയതെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.

Pakistan’s Army Chief, Field Marshal Asim Munir
'ദൗർഭാ​ഗ്യകരം'; ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ഭാവിയിലെ യുദ്ധങ്ങൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായിരിക്കുമെന്നും ഹാങ്കോർ ക്ലാസ് അന്തർവാഹിനികളും പുതിയ റോക്കറ്റ് ഫോഴ്‌സും ഉൾപ്പെടുത്തി പാക് സൈന്യത്തെ ആധുനികവൽക്കരിക്കുകയാണെന്നും മുനീർ കൂട്ടിച്ചേർത്തു. അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തക്കതായ മറുപടി നൽകാനുള്ള അവകാശം ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

Pakistan’s Army Chief, Field Marshal Asim Munir
'പെട്ടു! അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല', ഹോര്‍മുസില്‍ കുരുങ്ങി ട്രംപിന്റെ സൈബര്‍ട്രക്ക്; പരിഹാസവുമായി ഇറാന്‍

English Summary:  Pakistan’s Chief of Defence Forces Field Marshal Asim Munir on Sunday described last year’s four day conflict with India as a “battle between two ideologies”, while claiming that Pakistan’s military strategy was “superior” during the hostilities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Valverde Tchouameni fight Real Madrid controversy
P A Muhammad Riyas
General Asim Munir
General Asim Munir in Iran
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com