

ഇസ്ലാമാബാദ്: ഇന്ത്യക്ക് എതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ സൈന്യം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് പാക് സൈനിക വക്താവിന്റെ പുതിയ ഭീഷണി. പാകിസ്ഥാന്റെ വെള്ളം തടഞ്ഞാല്‍ ഇന്ത്യയുടെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവ് അഹമ്മദ് ഷരീഫ് ചൗധരിയുടെ മുന്നറിയിപ്പ്. പാകിസ്ഥാനിലെ സര്‍വകലാശാലയില്‍ സംസാരിക്കവെ ആയിരുന്നു അഹമ്മദ് ഷരീഫ് ചൗധരിയുടെ പ്രതികരണം.
ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയ്യിദിന്റെതായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പ്രതികരണത്തിന് സമാനമാണ് പാക് സൈനിക വക്താവിന്റെ വാക്കുകള്‍. നിങ്ങള്‍ വെള്ളം തടഞ്ഞാല്‍, നിങ്ങളുടെ ശ്വാസം മുട്ടിക്കും, അപ്പോള്‍ നദികളിലൂടെ രക്തം ഒഴുകും' എന്നായിരുന്നു ഹാഫിസ് സയ്യിദിന്റെ ഭീഷണി. സൈനിക വക്താവിന്റെ വാക്കുകള്‍ ഹാഫിസ് സയ്യിദിനെ കോപ്പിയടിക്കുന്നതിന്റെ ഉദാഹരണമാണെന്ന് വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തീവ്രവാദികള്‍ ഉയര്‍ത്തുന്ന സംഭാഷണങ്ങള്‍ ഏറ്റുപറയുകയാണ് പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെന്നാണ് പ്രധാന വിമര്‍ശനം.
അതിനിടെ, പാകിസ്ഥാനിലെ കരസേന മേധാവി ജനറല്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്‍ ഖാന്റെ വിമര്‍ശനം. പാകിസ്ഥാനില്‍ നിലവില്‍ കാട്ടുനീതിയായതിനാല്‍ ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ എന്നതിന് പകരം 'രാജാവ്' എന്ന പദവിയാണ് നല്‍കേണ്ടിയിരുന്നത്' എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പരാമര്‍ശം. എക്‌സ് പോസ്റ്റിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ജനറല്‍ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പാകിസ്ഥാന്റെ തീരുമാനം പുറത്തുവന്നത്. ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ബഹുമതി. ഇതോടെ പാക് ചരിത്രത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിക്കുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനായും അസിം മുനീര്‍ മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
