ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും വെറുതെ വിടില്ല; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍

ജോര്‍ജിയ മെലോനി, അവരുടെ സഹോദരി അരിയാന, പ്രതിപക്ഷ നേതാവ് എല്ലി ഷ്ലീന്‍ എന്നിവരുടെ എഡിറ്റ് ചെയ്തതും മോര്‍ഫ് ചെയ്തതുമായ ചിത്രങ്ങള്‍ മോശം അടിക്കുറിപ്പുകളോടെ പ്രസിദ്ധീകരിച്ചിരുന്നു.
Giorgia Meloni
Giorgia Melonifacebook
Updated on
1 min read

റോം: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. അറപ്പുളവാക്കുന്നവയാണ് ഇതെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും മെലോനി വ്യക്തമാക്കി.

Giorgia Meloni
കംബോഡിയന്‍ സെനറ്റ് പ്രസിഡന്റിനെ 'അങ്കിള്‍' എന്ന് വിളിച്ചു; തായ്‌ലന്റ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കി

ജോര്‍ജിയ മെലോനി, അവരുടെ സഹോദരി അരിയാന, പ്രതിപക്ഷ നേതാവ് എല്ലി ഷ്ലീന്‍ എന്നിവരുടെ എഡിറ്റ് ചെയ്തതും മോര്‍ഫ് ചെയ്തതുമായ ചിത്രങ്ങള്‍ മോശം അടിക്കുറിപ്പുകളോടെ പ്രസിദ്ധീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റ് പൊതുവിടങ്ങളില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സൈറ്റ് അടച്ചുപൂട്ടിയിരുന്നു. ഉപയോക്താക്കള്‍ ദുരുപയോഗം ചെയ്തുവെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം.

അധിക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിക്രമത്തിന് ഇരയാവുകയും ചെയ്ത എല്ലാ സ്ത്രീകള്‍ക്കും എന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫേക്ക് ഐഡിയില്‍ സ്ത്രീകളുടെ അന്തസ് ഇല്ലാതാക്കുന്ന തരത്തില്‍ അധിക്ഷേപിക്കുന്നവര്‍ ഇതൊക്കെ സാധാരണമാണ് എന്ന് കരുതുന്നത് നിരാശയുണ്ടാക്കുന്നു, ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

Summary

pm meloni condemns deepfake pornography

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com