പുടിനുമായി കൂടിക്കാഴ്ച; മോദിയുമായി ഫോണിൽ സംസാരിച്ച് സെലൻസ്കി

പ്രധാനമന്ത്രിയെ വിളിച്ച് യുക്രൈൻ പ്രസിഡന്റ്
PM Modi speaks with Zelensky
PM Modi, zelenskyy x
Updated on
1 min read

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി. ഷാങ്ഹായ് ഉച്ചകോടിയ്ക്കായി ചൈനയിലേക്ക് പുറപ്പെടും മുൻപ് ശനിയാഴ്ചയാണ് മോദിയെ സെലൻസ്കി വിളിച്ചത്. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ചർച്ച നടത്തി.

സെലൻസ്കി വിളിച്ച കാര്യം മോദി സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടു. 'ഇന്നത്തെ ഫോൺകോളിന് പ്രസിഡന്റ് സെലൻസ്കിയ്ക്ക് നന്ദി. നിലവിലെ സംഘർഷം, അതിന്റെ മനുഷ്യത്വപരമായ വശങ്ങൾ, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരസ്പരം പങ്കിട്ടു. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും'- മോ​ദി കുറിച്ചു.

PM Modi speaks with Zelensky
ഏഴ് വര്‍ഷത്തിന് ശേഷം മോദി ചൈനീസ് മണ്ണില്‍; ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തും, ഉച്ചകോടി നാളെ

മോദിയുമായി സംസാരിച്ചതിനെ കുറിച്ച് സെലൻസ്കിയും എക്സിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപുമായി സമീപ ദിവസങ്ങളിൽ സംസാരിച്ചതു സംബന്ധിച്ച വിവരങ്ങൾ മോദിയെ അറിയിച്ചതായി സെലൻസ്കി കുറിപ്പിൽ പറയുന്നു. പുടിനുമായി ചർച്ച നടത്താനുള്ള സന്നദ്ധത അദ്ദേഹം ആവർത്തിച്ചെന്നും സെലൻസ്കി. യുക്രൈൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് സെലൻസ്കിയെ മോദിയെ വിളിക്കുന്നത്.

PM Modi speaks with Zelensky
താരിഫില്‍ ട്രംപിന് തിരിച്ചടി; നിയമ വിരുദ്ധമെന്ന് യുഎസ് കോടതി
Summary

PM Modi thanked Zelensky for sharing his perspective on the recent developments related to Ukraine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com