വത്തിക്കാന്‍ സിറ്റി: ചുമതലയേറ്റ ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സന്ദര്‍ശനം ഇന്നാരംഭിക്കുകയാണ്. മാര്‍പാപ്പയുടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുക. ഇന്നുമുതല്‍ ഈ മാസം 13 വരെയുള്ള സന്ദര്‍ശനത്തില്‍ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, കിഴക്കന്‍ ടിമോര്‍, സിംഗപ്പൂര്‍ എന്നിങ്ങനെ നാല് രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. ഏഷ്യ പസഫിക് മേഖലയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഒരു മാര്‍പാപ്പയുടെ സന്ദര്‍ശനമാണിത്.
1964-ല്‍ മാര്‍പ്പാപ്പയായതിന് ശേഷം പോള്‍ ആറാമന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ 150-ലധികം വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റലിക്ക് പുറത്ത് സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ മാര്‍പാപ്പയെന്ന നേട്ടത്തിലെത്തി. അതേ വര്‍ഷം പോള്‍ ആറാമന്റെ അടുത്ത സന്ദര്‍ശനം ഇന്ത്യയിലേക്കായിരുന്നു. ഒരു മാര്‍പാപ്പയുടെ ആദ്യ ഏഷ്യ സന്ദര്‍ശനമായും അത് അടയാളപ്പെടുത്തി. വിമാനത്തില്‍ പറന്ന ആദ്യത്തെ പോപ്പ്, യൂറോപ്പ് വിട്ട് പറന്ന ആദ്യത്തെ പോപ്പ്, ആറ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ആദ്യത്തെ പോപ്പ്, തീര്‍ത്ഥാടകനായ പോപ്പ് എന്നിങ്ങനെ വിളിപ്പേരുകളും പോള്‍ ആറാമന് ലഭിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1970-ല്‍ ഓസ്ട്രേലിയ, ഹോങ്കോങ്, ഇന്തോനേഷ്യ, സിലോണ്‍(ശ്രീലങ്ക), ഫിലിപ്പീന്‍സ് രാജ്യങ്ങളും സന്ദര്‍ശിച്ചു. ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് നേരെ വധശ്രമവും ഉണ്ടായി. പോള്‍ ആറാമാന് ശേഷം പിന്‍ഗാമിയായി എത്തിയ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചില്ല, മാര്‍പ്പാപ്പ പദവിയിലെത്തി ഒരു മാസത്തിനുള്ളില്‍ ജോണ്‍ പോള്‍ ഒന്നാമന്‍ മരിച്ചു.
1978-ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായി ചുമതലയേറ്റു. 2005-ല്‍ അദ്ദേഹം മരിക്കുമ്പോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത മാര്‍പ്പാപ്പയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. 1981-ല്‍ ഏഷ്യയിലെ ഏറ്റവും കത്തോലിക്കാ രാജ്യങ്ങളിലൊന്നായ ഫിലിപ്പീന്‍സിലേക്കുള്ള തന്റെ ആദ്യ രണ്ട് സന്ദര്‍ശനങ്ങളില്‍ പാകിസ്ഥാന്‍, ഗുവാം, ജപ്പാന്‍, അലാസ്‌കയിലെ ആങ്കറേജ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇവ കൂടാതെ ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, കിഴക്കന്‍ ടിമോര്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഉള്‍പ്പെടെ നിരവധി തവണ അദ്ദേഹം ഏഷ്യ സന്ദര്‍ശിച്ചു. പിന്നീട് ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, പസഫിക് ദ്വീപ് രാജ്യങ്ങളായ ഫിജി, പാപുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപുകള്‍ എന്നിവയും ജോണ്‍ പോള്‍ രണ്ടാമന്‍ സന്ദര്‍ശിച്ചു. 1986-ലെ അദ്ദേഹത്തിന്റെ ഇന്ത്യാ യാത്രയില്‍, മദര്‍ തെരേസയോടൊപ്പം കൊല്‍ക്കത്തയിലെ ദരിദ്രര്‍ക്കായുള്ള വീട്ടിലും എത്തി.
പിന്നീടെത്തിയ ബെനഡിക്ട് പതിനാറാമന്‍ ദൂര യാത്രകള്‍ അധികം നടത്തിയില്ല. എന്നാല്‍ 2008-ല്‍ ലോക യുവജന ദിനത്തില്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ചതായി വത്തിക്കാന്‍ രേഖകള്‍ പറയുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 2013ല്‍ ബനഡിക്ട് രാജിവച്ചതിനെ തുടര്‍ന്ന് ചുമതലയേറ്റ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത്. ദക്ഷിണ കൊറിയ, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, തായ്ലന്‍ഡ്, ജപ്പാന്‍, കസാക്കിസ്ഥാന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.2017-ലെ ബര്‍മ്മ(മ്യാന്‍മര്‍) സന്ദര്‍ശനത്തില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് ഓങ് സാന്‍ സൂകിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തിയതും ശ്രദ്ധേമായിരുന്നു. ഇന്നുമുതല്‍ ഈ മാസം 13 വരെയുള്ള സന്ദര്‍ശനത്തില്‍ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, കിഴക്കന്‍ ടിമോര്‍, സിംഗപ്പൂര്‍ എന്നിങ്ങനെ നാല് രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. 2020ല്‍ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
