അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ചര്‍ച്ച? പാകിസ്ഥാന്‍ വീണ്ടും വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാബാദിലായിരിക്കും ഇതിനായി വേദിയൊരുങ്ങുക.
Potential resumption of US-Iran diplomatic talks in Islamabad by the end of 2026. Follow-up to the historic high-level meeting held earlier this week
Potential resumption of US-Iran diplomatic talks in Islamabad by the end of 2026. Follow-up to the historic high-level meeting held earlier this weekX
Updated on
1 min read

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഈ ആഴ്ച അവസാനത്തോടെ പാകിസ്ഥാനില്‍ കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. ചര്‍ച്ചകളുടെ കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും തടസ്സപ്പെട്ടുപോയ ചര്‍ച്ചകള്‍കളുടെ തുടര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്ലാബാദിലായിരിക്കും ഇതിനായി വേദിയൊരുങ്ങുക. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമുള്ള ഈ കൂടിക്കാഴ്ച. ഇരുപക്ഷവും ചര്‍ച്ചാമേശയിലേക്ക് മടങ്ങിവരുന്നത് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Potential resumption of US-Iran diplomatic talks in Islamabad by the end of 2026. Follow-up to the historic high-level meeting held earlier this week
'ഇറാനുമായി വ്യാപാര-ഊര്‍ജ്ജ കരാറുകളുണ്ട്, മറ്റുള്ളവര്‍ ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടേണ്ട'; അമേരിക്കയ്ക്ക് താക്കീതുമായി ചൈന

ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും, അമേരിക്ക-ഇറാന്‍ ബന്ധത്തിലെ മഞ്ഞുരുകലിന് ഈ സന്ദര്‍ശനം വഴിയൊരുക്കിയേക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ലോകം. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങള്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് ഇറാനില്‍നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുമുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ കാര്യമായ ഒരു പുരോഗതിയും ഇല്ലാതെയാണ് അവസാനിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് നാല് ദിവസത്തിന് ശേഷം പാകിസ്താന്റെ തലസ്ഥാനത്ത് നടന്ന ഈ കൂടിക്കാഴ്ച, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അമേരിക്കന്‍-ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു.

Potential resumption of US-Iran diplomatic talks in Islamabad by the end of 2026. Follow-up to the historic high-level meeting held earlier this week
'അശാന്തി പര്‍വങ്ങള്‍'; നിലവിളികള്‍ നിലയ്ക്കാത്ത ലോകം, അറിയാം, ആഗോള രാഷ്ട്രീയത്തിലെ ഏഴു സംഘര്‍ഷ ഭൂമികള്‍

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും നിര്‍ണായകമായ നയതന്ത്ര നീക്കമാണിത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി പ്രതിനിധികളെ വീണ്ടും അയക്കാന്‍ ഇരു രാജ്യങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുള്ളതായി പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 'ഞങ്ങള്‍ ഇറാനിലെ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. രണ്ടാമതൊരു വട്ടം ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന തരത്തിലുള്ള പ്രതികരണമാണ് അവരില്‍നിന്ന് ലഭിച്ചത്', ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രിയോ സൈനിക മേധാവിയോ വിദേശകാര്യ മന്ത്രാലയമോ ഈ വിവരത്തോട് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസും ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Summary

Potential resumption of US-Iran diplomatic talks in Islamabad by the end of 2026. Follow-up to the historic high-level meeting held earlier this week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bindu Krishna, Corro health
Iran goalkeeper Alireza Beiranvand (1) makes a save from Belgium's Maxim De Cuyper (5) during the World Cup Group G soccer match
Iran's rehabilitation; US formation of a 300 billion project financing plan, sanctions should also be lifted; Details of the secret memorandum of understanding are out
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com