പാതി ന​ഗ്നരായി നിശാപാർട്ടിയിൽ; വിഡിയോ സോഷ്യൽമീഡിയയിൽ വൈറൽ, വൻവിവാദം

മാധ്യമപ്രവർത്തകയായ അനസ്താസിയ ഇവ്‌ലീവയാണ് പാർട്ടി സംഘടിപ്പിച്ചത്
റഷ്യയിൽ വിവാദത്തിലായി നിശാപാർട്ടി/ഇൻസ്റ്റ​ഗ്രാം
റഷ്യയിൽ വിവാദത്തിലായി നിശാപാർട്ടി/ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഷ്യയിൽ നിശാക്ലബ്ബായ മുതാബോറിൽ നടന്ന പാർട്ടിക്കെതിരെ വൻ പ്രതിഷേധം. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ പാതി ന​ഗ്നരായി എത്തിയ പാർട്ടി രാജ്യത്തിന്റെ യാഥാസ്ഥിക മൂല്യങ്ങൾക്ക് എതിരാണെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം. മാധ്യമപ്രവർത്തകയായ അനസ്താസിയ ഇവ്‌ലീവയാണ് പാർട്ടി സംഘടിപ്പിച്ചത്.

പാർട്ടിക്കിടെ എടുത്ത വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി. പോപ്പ് താരങ്ങളായ ഫിലിപ്പ് കിര്‍കൊറോവ്, ലോലിത, ദിമ ബിലാന്‍, ടിവി അവതാരകയും 2018-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സെനിയ സൊബാക്ക് തുടങ്ങിയവർ പാർട്ടിയിൽ പങ്കെടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെനിയ സൊബാക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ബന്ധുവാണ്.

മരിയ ബുട്ടിന ഉള്‍പ്പെടെ നിരവധി പ്രമുഖർ നിശാപാർട്ടിക്കെതിരെ രം​ഗത്തെത്തി. പാർട്ടിയിൽ പങ്കെടുത്തവരെ വിലക്കണമെന്നും റഷ്യയുടെ പരമ്പരാ​ഗത മൂല്യങ്ങൾ വിശദീകരിക്കുന്ന ഉത്തരവ് നിരപാർട്ടി ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും ബുട്ടിന എക്‌സിൽ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com