കാബൂളില്‍ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യം, എഎന്‍ഐ
കാബൂളില്‍ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യം, എഎന്‍ഐ

'പ്രവാചകനെ അപമാനിച്ചതിനുള്ള പ്രതികാരം'; അഫ്ഗാനിലെ ഗുരുദ്വാര ആക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസ്

ഹിന്ദുക്കളെയും സിഖുകളെയും അവരെ സംരക്ഷിക്കുന്നവരെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് സന്ദേശത്തില്‍ പറയുന്നു
Published on

കാബുള്‍:അഫ്ഗാനിസ്ഥാനിലെ കബാളില്‍ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസ്. പ്രവാചകനെ അപമാനിച്ചതിന് എതിരെയുള്ള പ്രതികാരമാണ് ആക്രണം എന്നാണ് ഐഎസ്‌ഐഎസ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. 

ഹിന്ദുക്കളെയും സിഖുകളെയും അവരെ സംരക്ഷിക്കുന്നവരെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് സന്ദേശത്തില്‍ പറയുന്നു. 

തങ്ങളുടെ പ്രവര്‍ത്തകന്‍ ഗുരുദ്വാരയില്‍ നുഴഞ്ഞു കയറി കാവല്‍ക്കാരനെ കൊന്നതിന് ശേഷം മെഷിന്‍ ഗണ്ണും ഗ്രനേഡും ുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്ന് സന്ദേശത്തില്‍ പറയുന്നു. 

ശനിയാഴ്ച നടന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഗുരുദ്വാരയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com