കാബൂള്‍ വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം; അമേരിക്കയുടെ തിരിച്ചടി: മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു

അമേരിക്കയുടെ ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്ന സ്ഥലം ലക്ഷ്യമിട്ടാണ് റോക്കറ്റാക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്
കാബൂളില്‍ യുഎസ് ട്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന വാഹനവും കെട്ടിടവും/ എ പി
കാബൂളില്‍ യുഎസ് ട്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന വാഹനവും കെട്ടിടവും/ എ പി
Updated on
1 min read


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം റോക്കറ്റാക്രമണം. അമേരിക്കയുടെ ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്ന സ്ഥലം ലക്ഷ്യമിട്ടാണ് റോക്കറ്റാക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 

കാബൂളിലെ സലിം കര്‍വാന്‍ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചത്. ഇതിന് പിന്നാലെ വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരാണ് വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 

സൈന്യത്തിന് നേരെ ആക്രമണം നടത്താനെത്തിയ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ സഞ്ചരിച്ച വാഹനം അമേരിക്ക ട്രോണ്‍ ഉപയോഗിച്ച് ബോബിട്ട് തകര്‍ത്തു. ട്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ യുഎസ് സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com