റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു
റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നുഎക്സ്

92-ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങി റൂപര്‍ട്ട് മര്‍ഡോക്ക്; വധു 67കാരി സുക്കോവ

മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മുന്തിരിത്തോട്ടമായ മൊറാ​ഗയിലെ എസ്റ്റേറ്റിൽ വെച്ചാണ് വിവാഹം
Published on

മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. 92 വയസുള്ള മർഡോക്കിന്റെ അഞ്ചാം വിവാഹമാണിത്. മോളിക്യൂലാര്‍ ബയോളജിസ്റ്റായ റഷ്യക്കാരി സുക്കോവ (67) ആണ് വധു. സുക്കോവയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ജൂണിൽ കാലിഫോർണിയയിലെ മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മുന്തിരിത്തോട്ടമായ മൊറാ​ഗയിലെ എസ്റ്റേറ്റിൽ വെച്ചാണ് വിവാഹം.

മാസങ്ങൾക്ക് മുൻപാണ് മർഡോക്ക് ഫോക്സിന്റെയും ന്യൂസ് കോർപ്പറേഷന്റെയും ചെയർമാൻ സ്ഥാനം രാജിവെച്ചത്. 1999-ല്‍ ഫൈറ്റ് അറ്റന്‍ററായ പ്രട്രിഷ്യ ബുക്കറാണ് മര്‍ഡോക്കിന്‍റെ ആദ്യ ഭാര്യ. ആ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തക അന്ന ചോര്‍വിനെ വിവാഹം ചെയ്തത്. പിന്നീട് മര്‍ഡോക്ക് വെന്‍റി ഡംഗിനെ വിവാഹം കഴിച്ചു. ഒടുവില്‍ മോഡലും നടിയുമായ ജെറി ഹാളിനെ വിവാഹം ചെയ്തു. റോളിംഗ് സ്റ്റോൺസ് ഗായകൻ മിക്ക് ജാഗറിന്‍റെ ദീർഘകാല പങ്കാളിയായിരുന്നു ഹാൾ. ആറ് വര്‍ഷത്തിന് ശേഷം 2022 ലാണ് മര്‍ഡോക്ക് ജെറി ഹാള്‍ ബന്ധം വേര്‍പിരിയുന്നത്. നാല് വിവാഹത്തിലുമായി മര്‍ഡോക്കിന് ആറ് മക്കളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു
പാരഷൂട്ട് വിടര്‍ന്നില്ല, ഗാസയില്‍ വിമാനത്തില്‍ നിന്ന് താഴേക്കിട്ട സഹായപാക്കറ്റ് വീണ് അഞ്ചുമരണം

ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയിലെ മെഡിക്കൽ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞയായിരുന്ന സുക്കോവയുടെ കുടുംബം റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. 71 ബില്യൺ ഡോളറിന്‍റെ ഇടപാടായ, 21-ാം സെഞ്ച്വറി ഫോക്‌സിനെ ഡിസ്‌നി ഏറ്റെടുക്കുന്നതിനെ കുറിച്ച് മർഡോക്കും വാൾട്ട് ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടീവായ ബോബ് ഇഗറും ആദ്യമായി ചര്‍ച്ച നടത്തിയ അതേ മുന്തിരിത്തോട്ടമാണ് മര്‍ഡോക്ക് തന്‍റെ അഞ്ചാം വിവാഹ വേദിയായി തെരഞ്ഞെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com