സംസം വെള്ളം ഉപയോഗിച്ച് വിശുദ്ധ കഅബ കഴുകി

ആദ്യം കഅബയുടെ തറയിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യുകയും പിന്നീട് പനിനീരും ഊദ് ഓയിലും മറ്റു സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളത്തില്‍ തുണികൾ കുതിര്‍ത്ത ശേഷം കഅബയുടെ അകത്തെ ചുവരുകള്‍ തുടച്ചു.
KAABA
Sacred washing of Kaaba held in Saudi Arabia SPA/X
Updated on
1 min read

റിയാദ്: പനിനീരും ഊദ് ഓയിലും സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ച് കഴിഞ്ഞ ദിവസം മക്കയിലെ വിശുദ്ധ കഅബയുടെ ഉള്‍വശം കഴുകി. ഇതേ വെള്ളത്തില്‍ കുതിര്‍ത്ത തുണികൊണ്ട് കഅബയുടെ ചുമരുകള്‍ തുടച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് വിശുദ്ധ കഅബ കഴുകിയത്.  

KAABA
വെള്ളിനൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍, 1,415 കിലോ തൂക്കം, പുതിയ കിസ്‌വ അണിഞ്ഞ് കഅബ (വിഡിയോ )

ആദ്യം കഅബയുടെ തറയിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യുകയും പിന്നീട് പനിനീരും ഊദ് ഓയിലും മറ്റു സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളത്തില്‍ തുണികൾ കുതിര്‍ത്ത ശേഷം കഅബയുടെ അകത്തെ ചുവരുകള്‍ തുടച്ചു. തുടർന്ന് അതെ തുണി ഉപയോഗിച്ച് കഅബയുടെ പുറത്തെ ചുമറുകളും തുടച്ച് ശുദ്ധിയാക്കി.ഒടുവിൽ ഊദ് ഓയിലും റോസ് ഓയിലും കലര്‍ത്തിയ തുണി ഉപയോഗിച്ച് ചുവരുകളില്‍ സുഗന്ധംപൂശി.

KAABA
പണം കൈയിൽ വേണ്ട; നമ്മുടെ ഡിജിറ്റൽ ഇടപാട് ഇനി, യു എ ഇ യിലും

കഅബ കഴുകല്‍ ചടങ്ങിന് 20 ലിറ്റര്‍ സംസം വെള്ളമാണ് ഉപയോഗിച്ചത്. വെള്ളി പിടികളുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കഴുകല്‍ പൂര്‍ത്തിയായ ശേഷം ഹറമിന്റെ ഉള്‍വശം ഉണക്കിയത്. ഹജ്ജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഡോ.തൗഫീഖ് അല്‍റബീഅ, ഹറംകാര്യ വകുപ്പ് മേധാവി സി.ഇ.ഒ എന്‍ജിനീയര്‍ ഗാസി അല്‍ശഹ്റാനി, കഅബ താക്കോല്‍ സൂക്ഷിപ്പ്കാരന്‍ അല്‍ശൈബി കുടുംബത്തിലെ കാരണവര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

Summary

Sacred washing of Kaaba held in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com