സൗദിയിൽ സുരക്ഷാ ചട്ട ലംഘനം : ഒരാഴ്ചക്കിടെ 17,863 പേരെ അറസ്റ്റ് ചെയ്തു

സൗദിയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച കുറ്റത്തിന് 99 പേർ കൂടി പിടിയിലായി. നിയമലംഘകർക്ക് സൗകര്യങ്ങൾ ഒരുക്കി നൽകിയ 26 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
hand cuff
Saudi police arrested 17,863 people in the past weekFILE
Updated on
1 min read

റിയാദ്: സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചക്കിടെ 17,863 പേരെ അറസ്റ്റ് ചെയ്തതായി സൗദി പൊലീസ്. ഇതിൽ തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങളിൽ 2,755 പേരെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത്. താമസ നിയമങ്ങൾ ലംഘിച്ച 10,746 പേരും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 4,362 പേരുമാണ് അറസ്റ്റിലായത്.

സൗദിയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച കുറ്റത്തിന് 99 പേർ കൂടി പിടിയിലായി. നിയമലംഘകർക്ക് സൗകര്യങ്ങൾ ഒരുക്കി നൽകിയ 26 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

hand cuff
വിസിറ്റ് വിസ: ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ, ഈ അവസരം വിട്ടു കളയരുത്‌

അനധികൃതമായി അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുക, ഗതാഗത - താമസ സൗകര്യം നൽകുക എന്നീ കുറ്റങ്ങൾക്ക് പരമാവധി 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും ലഭിക്കും. ഇതിനായി ഉപയോഗിച്ച വാഹനം കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവർ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Saudi police said they arrested 17,863 people in the past week for violating security regulations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com