റിയാദ്: ഈ ആഴ്ച മുതൽ റിയാദ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇനിമുതൽ വെള്ളിയാഴ്ചകളിൽ മെട്രോ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത് രാവിലെ എട്ടു മണി മുതൽ മാത്രമായിരിക്കും.
എല്ലാ ദിവസവും യാത്ര അവസാനിക്കുന്നതുപോലെ അർധരാത്രി 12 മണി വരെ മെട്രോ പ്രവർത്തിക്കും. ഈ മാസം നാലാം തീയതി മുതൽ പുതിയ സമയ ക്രമം അനുസരിച്ചാണ് സർവിസ് നടത്തുക .
രെ സർവീസ് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച അവധിദിനമായതിനാൽ രാവിലെ തിരക്ക് കുറവാണ്. ഇത് കണക്കിലെടുത്താണ് സമയമാറ്റം കൊണ്ട് വന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ പുതിയ ഒരു സ്റ്റേഷൻ കൂടി പ്രവർത്തനം ആരംഭിച്ചിരുന്നു. ഹസൻ ബിൻ തബിദ് സ്ട്രീറ്റ് സ്റ്റേഷനാണ് പുതിയതായി ആരംഭിച്ചത്. അൻ നസീം സ്റ്റേഷനും, ഖഷം അൽഅൻ സ്റ്റേഷനുമിടയിലാണ് പുതിയ സ്റ്റേഷൻ ആരംഭിച്ചത്.
The Riyadh Public Transport Authority has announced that it has changed the operating hours of the Riyadh Metro starting this week. From now on, metro trains will only start operating on Fridays from 8 am.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates