ബെയ്ജിങ്: ആട്ടിന്‍കൂട്ടം തുടര്‍ച്ചയായ ദിവസങ്ങളില്‍ വട്ടം കറങ്ങിയതിന്റെ പിന്നിലെ ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഈ ദിവസങ്ങളില്‍ ശാസ്ത്രലോകം.ഇതിന് ഉത്തരം കണ്ടെത്തിയതായുള്ള അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞന്‍. തൊഴുത്തില്‍ കാലങ്ങളോളം കിടന്നതിന്റെ പിരിമുറുക്കമാണ് ആടുകളുടെ ഈ അസാധാരണ പെരുമാറ്റത്തിന് കാരണമെന്നാണ് ഗ്ലൗസെസ്റ്ററിലെ ഹാര്‍ട്ട്പുരി സര്‍വകലാശാലയിലെ കാര്‍ഷിക വകുപ്പ് ഡയറക്ടറും പ്രൊഫസറുമായ മാറ്റ് ബെല്‍ അവകാശപ്പെടുന്നത്.
ചൈനയിലെ ഫാമില്‍ നിന്നുള്ളതായിരുന്നു അപൂര്‍വ ദൃശ്യം.നവംബര്‍ ആദ്യം എടുത്തതാണ് ദൃശ്യങ്ങള്‍. വടക്കന്‍ ചൈനയിലാണ് 12 ദിവസം ആടുകള്‍ അവയുടെ തൊഴുത്തില്‍ തുടര്‍ച്ചയായി ഘടികാരദിശയില്‍ ചുറ്റിക്കറങ്ങിയത്. ഏതാനും ആടുകളാണ് ഇതു തുടങ്ങിയതെന്നും പിന്നീട് ധാരാളം ആടുകള്‍ ചേരുകയായിരുന്നുവെന്നുമാണ് ആടുകളുടെ ഉടമയായ മിയാവോയുടെ വിശദീകരണം.സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറുകണക്കിന് ആടുകള്‍ വട്ടമിട്ട് പിന്തുടരുന്നത് കാണാം.
ദുരൂഹത ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ഇതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രലോകം. അതിനിടെയാണ് തൊഴുത്തില്‍ കാലങ്ങളോളം കിടന്നതിന്റെ പിരിമുറുക്കമാണ് ആടുകളുടെ ഈ അസാധാരണ പെരുമാറ്റത്തിന് കാരണമെന്ന വാദവുമായി മാറ്റ് ബെല്‍ രംഗത്തുവന്നത്.
കാലങ്ങളായി തൊഴുത്തില്‍ കിടക്കുന്നത് മൂലം സ്ഥിര രൂപമായ സ്വഭാവത്തിലേക്ക് ആടുകള്‍ മാറിക്കാണാം.തൊഴുത്തിലിരിക്കുന്നതിലുള്ള നിരാശയാകാം വട്ടം കറങ്ങുന്നതിലേക്ക് ആടുകളെ നയിച്ചത്. ഇത് നല്ലതല്ല. മറ്റ് ആടുകള്‍ അവരോടൊപ്പം ചേരുകയും ചെയ്തതോടെയാണ് അസാധാരണ കാഴ്ച ലോകത്തിന് മുന്നില്‍ തെളിഞ്ഞതെന്നും മാറ്റ് ബെല്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
