വാതില്‍ തനിയെ തുറന്നു, രോഗിയുടെ 'പ്രേതം' ആശുപത്രിയില്‍; ഞെട്ടി സോഷ്യല്‍മീഡിയ- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 12:43 PM  |  

Last Updated: 22nd November 2022 12:49 PM  |   A+A-   |  

GHOST

ആശുപത്രിയിലെ ദൃശ്യം

 

ബ്യൂണസ് അയേഴ്‌സ്:  അര്‍ജന്റീനയില്‍ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ 'അദൃശ്യനായ' ആളുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ. രോഗിയുടെ 'പ്രേതവുമായാണ്' സുരക്ഷാ ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നതെന്നാണ് കമന്റുകള്‍. 

ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോട് അടുപ്പിച്ചുള്ള സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. റിസപ്ഷനില്‍ ഇരിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍. ഈസമയത്ത് വാതില്‍ ഓട്ടോമാറ്റിക് ആയി തുറന്നു. ആരോ വരുന്നു എന്ന പ്രതീക്ഷയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വാതിലിന്റെ അരികിലേക്ക് നീങ്ങി.

തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ അജ്ഞാതനായ ആളുമായി സംസാരിക്കുന്നതാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്. അകത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് ലൈന്‍ ഡിവൈഡര്‍ മാറ്റി കൊടുത്തു. തുടര്‍ന്നാണ് 'ഇരുവരും' തമ്മില്‍ സംസാരം.  എന്നാല്‍ ദൃശ്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉള്ളത്. 

ഇത് സുരക്ഷാ ഉദ്യോഗസ്ഥന്റെ തമാശയാണ് എന്നാണ് ചിലരുടെ കമന്റ്. സുരക്ഷയുടെ ഭാഗമായി സിസിടിവി നോക്കി മറ്റു ചിലര്‍ ഡ്യൂട്ടി ചെയ്യുന്നത് സുരക്ഷാ ഉദ്യോഗസ്ഥന് അറിയാമായിരിക്കും. അവരെ പറ്റിക്കാനുള്ള തമാശയായിരിക്കും ഇതെന്നാണ് ചില കമന്റുകളുടെ ഉള്ളടക്കം. എന്നാല്‍ ചിലര്‍ ഈ വീഡിയോ കണ്ട് ഭയന്നിരിക്കുകയാണ്.  ഡോക്ടറുടെ ഓഫീസിലേക്ക് 'രോഗിയുടെ പ്രേതത്തെ'  സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോകുന്നതെല്ലാം ദൃശ്യങ്ങളില്‍ കാണാം.

 

ഈ വാർത്ത കൂടി വായിക്കൂ

അത് കിമ്മിന്റെ രണ്ടാമത്തെ മകള്‍; കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ഉത്തര കൊറിയ, 'സൗത്തിന്റെ ചാരന്‍മാരുടെ' നിരീക്ഷണം ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ